ജർമനിയിൽ 16കാരിയെ കടന്നുപിടിച്ച് ഹ്യുമനോയ്ഡ് റോബോട്ട്; രണ്ട് യുവാക്കൾക്കെതിരെ അന്വേഷണം

16കാരി സുഹൃത്തുക്കൾക്കൊപ്പം നിൽക്കുമ്പോഴാണ് 1.2 മീറ്റർ നീളമുള്ള ചുവപ്പും സ്വർണനിറവുമുള്ള ഹ്യുമനോയ്ഡ് റോബോട്ട് ഇവർക്കരികിലേക്ക് കടന്നുവരുന്നത്...
ജർമനിയിൽ 16കാരിയെ കടന്നുപിടിച്ച് ഹ്യുമനോയ്ഡ് റോബോട്ട്; രണ്ട് യുവാക്കൾക്കെതിരെ അന്വേഷണം
Source: X
Published on: 
Updated on: 

ബെർലിൻ: ജർമനിയിൽ 16കാരിയെ ഹ്യൂമനോയ്ഡ് റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്. പതിനാറും പത്തൊൻപതും വയസായ ആൺകുട്ടികൾക്കെതിരെയാണ് കേസെടുത്തത്.

ഒക്ടോബർ 11ന് രാത്രി കോളോണിലെ റിംഗ്സ്ട്രാസെയിലാണ് സംഭവം. 16കാരി സുഹൃത്തുക്കൾക്കൊപ്പം തെരുവിൽ നിൽക്കുമ്പോഴാണ് ചുവപ്പും സ്വർണനിറവുമുള്ള 1.2 മീറ്റർ നീളമുള്ള ഹ്യുമനോയ്ഡ് റോബോട്ട് ഇവർക്കരികിലേക്ക് കടന്നുവരുന്നത്. റോബോട്ടിനെ കണ്ട പെൺകുട്ടി കൗതുകത്തോടെ ആലിംഗനം ചെയ്തു. എന്നാൽ, ഈ സമയം റോബോട്ട് കൈകൾ ചലിപ്പിച്ച് പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ദുരനുഭവം നേരിട്ട പെൺകുട്ടി കരഞ്ഞുകൊണ്ട് അവിടെനിന്ന് മാറി.

ജർമനിയിൽ 16കാരിയെ കടന്നുപിടിച്ച് ഹ്യുമനോയ്ഡ് റോബോട്ട്; രണ്ട് യുവാക്കൾക്കെതിരെ അന്വേഷണം
സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകൾ ഹാക്ക് ചെയ്ത് 50 ഡിഗ്രി ചൂടിലേക്ക് മാറ്റി; ഫ്രാൻസിൽ കോടിക്കണക്കിന് രൂപയുടെ ഭക്ഷണ സാധനങ്ങള്‍ നശിപ്പിച്ച് വിചിത്രമായ സൈബർ ആക്രമണം

പെൺകുട്ടി പൊലീസിൽ പരാതിപ്പെട്ടതിന് പിന്നാലെ സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ 16 വയസുകാരനായ റോബോട്ട് ഉടമയും അദ്ദേഹത്തിൻ്റെ 19 വയസുകാരനായ സുഹൃത്തുമാണ് പിടിയിലായത്. ഇവർ റോബോട്ടിന്റെ പ്രവൃത്തികൾ വീഡിയോയിൽ ചിത്രീകരിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിക്കുകയും തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്യുകയായിരുന്നു.

പരിശോധനയിൽ സമീപത്തെ ഒരു കാറിൻ്റെ ട്രങ്കിൽ ഒളിപ്പിച്ച നിലയിൽ റോബോട്ടിനെ കണ്ടെത്തി. റോബോട്ടും പ്രതികളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് റോബോട്ടിനെ നിയന്ത്രിച്ചിരുന്നത് ആരാണെന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്.

News Malayalam 24x7
newsmalayalam.com