

ഹൈദരാബാദ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരില്‍ ഹൈദരാബാദില്‍ റോഡിന് പേര്. ഡൊണാള്‍ഡ് ട്രംപ് അവന്യൂ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇതിന് ട്രംപ് ഇന്ത്യയോട് നന്ദി അറിയിക്കുകയും ചെയ്തു. ദക്ഷിണേന്ത്യയിലെ യുഎസ് കോണ്‍സുലേറ്റ് നില്‍ക്കുന്ന സിറ്റിയിലേക്ക് ചേരുന്ന റോഡിനാണ് തെലങ്കാന സര്‍ക്കാര്‍ ഡൊണാള്‍ഡ് ട്രംപ് അവന്യൂ എന്ന് പേര് നല്‍കിയിരിക്കുന്നത്.
'ഇന്ത്യയിലെ ഹൈദരാബാദിലെ ഡൊണാള്‍ഡ് ട്രംപ് അവന്യൂ. ഇത്തരത്തില്‍ ആദരിക്കപ്പെടുന്ന ആദ്യ യുഎസ് പ്രസിഡന്റായിരിക്കും ഞാന്‍. നന്ദി,' ട്രംപ് പറഞ്ഞു.
തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭാട്ടി വിക്രമാര്‍കയും ഇന്ത്യയിലെ യുഎസ് കോണ്‍സുലേറ്റും ചേര്‍ന്നാണ് ഫലകം അനാച്ഛാദനം ചെയ്തത്.
മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍ എന്നീ അമേരിക്കന്‍ കമ്പനികളുടെയും അടുത്താണ് പുതുതായി പേര് നല്‍കിയ റോഡ്. യുഎസിനുള്ള ആദരമായാണ് നടപടിയെന്ന് തെലങ്കാന സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.