ഖമനേയിയെ വധിച്ച ഓപ്പറേഷന്‍; സ്‌ഫോടനത്തിന്റെ വീഡിയോ പങ്കുവച്ച് ഇസ്രയേല്‍ പ്രതിരോധ സേന

നേരത്തെ ആക്രമണത്തിന്റെ ചിത്രങ്ങള്‍ മാത്രമായിരുന്നു പുറത്തുവന്നിരുന്നത്
ഖമനേയിയെ വധിച്ച ഓപ്പറേഷന്‍; സ്‌ഫോടനത്തിന്റെ വീഡിയോ പങ്കുവച്ച് ഇസ്രയേല്‍ പ്രതിരോധ സേന
Published on
Updated on

ടെല്‍ അവീവ്: ഇറാന്‍ ഭരണകൂടത്തിന്റെ ആസ്ഥാനം തകര്‍ക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍ പ്രതിരോധ സേന. ഈ ആക്രമണത്തിലാണ് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത് എന്നാണ് കരുതുന്നത്. നേരത്തെ ആക്രമണത്തിന്റെ ചിത്രങ്ങള്‍ മാത്രമായിരുന്നു പുറത്തുവന്നിരുന്നത്.

'ഓപ്പറേഷന്‍ റോറിംഗ് ലയണ്‍ ആരംഭിച്ച ശേഷം ടെഹ്‌റാന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇറാനിയന്‍ ഭീകര ഭരണകൂടത്തിന്റെ ആസ്ഥാനത്ത് ഇസ്രയേല്‍ വ്യോമസേന ആക്രമണം നടത്തുന്നു. കഴിഞ്ഞ ദിവസം വ്യോമപാതയില്‍ ആധിപത്യം നേടുന്നതിനായി ഐഎഎഫ് വലിയ തോതില്‍ ആക്രമണങ്ങള്‍ നടത്തി,' വീഡിയോയ്‌ക്കൊപ്പം ഐഡിഎഫ് കുറിച്ചു.

ഖമനേയിയെ വധിച്ച ഓപ്പറേഷന്‍; സ്‌ഫോടനത്തിന്റെ വീഡിയോ പങ്കുവച്ച് ഇസ്രയേല്‍ പ്രതിരോധ സേന
ഇസ്രയേലിലും യുഎസ് സൈനിക ക്യാംപുകളിലും ഇറാൻ ആക്രമണം; അമേരിക്കന്‍ ആയുധക്കപ്പലിലും ആക്രമണം നടത്തിയെന്ന് ഇറാൻ

ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇസ്രയേലിലും യുഎസ് ക്യാംപുകളും ലക്ഷ്യമിട്ട് ശക്തമായ ആക്രമണങ്ങളാണ് ഇറാന്‍ നടത്തിയത്. 27 ഓളം യുഎസ് ക്യാംപുകളില്‍ പ്രത്യേകിച്ചും മിഡ്ഡില്‍ ഈസ്റ്റ് രാജ്യങ്ങളിലാണ് ആക്രമണം.

ഖമനേയിയെ വധിച്ച ഓപ്പറേഷന്‍; സ്‌ഫോടനത്തിന്റെ വീഡിയോ പങ്കുവച്ച് ഇസ്രയേല്‍ പ്രതിരോധ സേന
"ആക്രമിക്കാതിരിക്കുന്നതാണ് അവര്‍ക്ക് നല്ലത്, ഇന്നുവരെ കാണാത്ത നിലയില്‍ ഞങ്ങള്‍ തിരിച്ചടിക്കും"; ഇറാന് ഭീഷണിയുമായി ട്രംപ്

അതേസമയം ഇറാനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് ഭീഷണിയുയര്‍ത്തി. ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇറാന്‍ പറയുന്നു. എന്നാല്‍ ഇറാന്‍ അങ്ങനെ ചെയ്താല്‍ തങ്ങള്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com