ശുഭ വാര്‍ത്ത ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു; യുഎസ്-ഇറാന്‍ ചര്‍ച്ചയില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി

ചര്‍ച്ചയില്‍ കഴിഞ്ഞ 48 മണിക്കൂറില്‍ പുരോഗതിയുണ്ടായതായി റൂബിയോ
ശുഭ വാര്‍ത്ത ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു; യുഎസ്-ഇറാന്‍ ചര്‍ച്ചയില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി
Published on
Updated on

ന്യൂഡല്‍ഹി: ഇറാന്‍-യുഎസ് ചര്‍ച്ചയില്‍ വരും മണിക്കൂറില്‍ സന്തോഷകരമായ വാര്‍ത്ത കേള്‍ക്കാമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ന്യൂഡല്‍ഹിയില്‍ എത്തിയ മാര്‍ക്കോ റൂബിയോ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് റൂബിയോ മാധ്യമങ്ങളെ കണ്ടത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം, വ്യാപാരം, വിസ പ്രശ്‌നങ്ങള്‍, സമുദ്ര സുരക്ഷ, ഊര്‍ജ വിതരണം എന്നീ വിഷയങ്ങള്‍ എസ്. ജയശങ്കര്‍-മാര്‍ക്കോ റൂബിയോ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

ഇറാന്‍-യുഎസ് സമാധാന ചര്‍ച്ചയില്‍ കഴിഞ്ഞ 48 മണിക്കൂറില്‍ പുരോഗതിയുണ്ടായതായി റൂബിയോ പറഞ്ഞു. അടുത്ത മണിക്കൂറില്‍ ശുഭ വാര്‍ത്ത കേള്‍ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതായിരിക്കും സമാധാന കരാര്‍ എന്നും റൂബിയോ പറഞ്ഞു.

ശുഭ വാര്‍ത്ത ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു; യുഎസ്-ഇറാന്‍ ചര്‍ച്ചയില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി
ട്രംപിന്റെ കണക്കുക്കൂട്ടല്‍ തെറ്റി; സൈനികശേഷി അതിവേഗം തിരിച്ചുപിടിച്ച് ഇറാന്‍

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്ന രീതിയിലാകും സമാധാന കരാര്‍ എന്നാണ് റൂബിയോ പറയുന്നത്. ഇറാനെതിരെ ഗുരുതര ആരോപണങ്ങളും റൂബിയോ ഉന്നയിച്ചു. ലോകത്ത് ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്നതില്‍ മുന്നില്‍ ഇറാനാണെന്നാണ് റൂബിയോയുടെ ആരോപണം.

ഇറാന്‍ പണം ചെലവഴിക്കുന്നത് രാജ്യത്തെ ജനങ്ങള്‍ക്കോ അടിസ്ഥാന സൗകര്യ വികസനത്തിനോ അല്ല, ഹിസ്ബുള്ളയ്ക്കും ഹമാസിനും വേണ്ടിയാണെന്നും റൂബിയോ ആരോപിച്ചു. ഹിസ്ബുള്ളയും ഹമാസും ഇറാന്റെ ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ശുഭ വാര്‍ത്ത ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു; യുഎസ്-ഇറാന്‍ ചര്‍ച്ചയില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി
കോണ്‍ഗ്രസിനെ ഒരിക്കലും വിശ്വസിക്കരുത്; ഇനിയൊരിക്കലും അടുപ്പിക്കരുത്: ഉദയനിധി സ്റ്റാലിന്‍

സമാധാന ചര്‍ച്ചയില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് പറയുന്നതിനിടയിലും ഇറാന് ആണവായുധം കൈവശം വെക്കാനാകില്ലെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആവര്‍ത്തിച്ചു. ഇറാന്റെ ആണവായുധത്തെക്കുറിച്ച് ലോകത്തിന് ഇനി ഒട്ടും ഭയപ്പെടുകയോ ആകുലപ്പെടുകയോ ചെയ്യേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

സമാധാന കരാര്‍ അന്തിമ ഘട്ടത്തിലാണെന്ന് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് മാര്‍ക്കോ റൂബിയോയുടെ പ്രതികരണം വരുന്നത്.

അതേസമയം, ഇറാന്റെ പരമോന്നത നേതാവായ മുജ്തബ ഖമനേയിയുടെ അനുമതിയില്ലാതെ ഒരു തീരുമാനവും എടുക്കില്ലെന്നാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ പ്രതികരണം. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന തരത്തിലുള്ള ഏതൊരു പ്രസ്താവനയും വിശകലനവും നിലപാടും ശത്രുവിന്റെ ലക്ഷ്യങ്ങളെ തുണയ്ക്കുന്നതിനു തുല്യമാണെന്ന് പെസെഷ്‌കിയാന്‍ പറഞ്ഞതായി തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പരമോന്നത നേതാവിന്റെ അനുമതിയില്ലാതെയോ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ നീരീക്ഷണമോ ഇല്ലാതെ ഒരു തീരുമാനവും കൈക്കൊള്ളില്ലെന്നും പെസെഷ്‌കിയാന്‍ വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com