

ഇസ് ലാമാബാദ് : സമുദ്രാന്തര കേബിള്‍ സംവിധാനം മുറിഞ്ഞതോടെ പാകിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടു. പാക് തീരത്ത് നിന്നും 11 കിലോമീറ്റര്‍ അകലെയാണ് കേബിളിന് തകരാര്‍ സംഭവിച്ചത്.
അതിനിടെ, മറ്റൊരു കേബിളിലൂടെ സേവനം ഉറപ്പാക്കുമെന്നും പ്രശ്‌നം അതിവേഗം പരിഹരിക്കുമെന്നും പാക് വാര്‍ത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി.