സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാനും യുഎസും; ഒമാൻ മധ്യസ്ഥത വഹിച്ചേക്കും

ചർച്ച വേണമെന്ന് ഇറാൻ താൽപര്യം പ്രകടിപ്പിച്ചതായും ട്രംപ് വ്യക്തമാക്കി
സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാനും യുഎസും; ഒമാൻ മധ്യസ്ഥത വഹിച്ചേക്കും
Source: X
Published on: 
Updated on: 

ഇറാൻ- യുഎസ് സംഘർഷം രൂക്ഷമാകുന്നതിനിടെ സമാധാന ചർച്ചകൾക്ക് ഇറാൻ സന്നദ്ധത അറിയിച്ചതായി ഒമാൻ. ഇത് സംബന്ധിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി ഒമാൻ വിദേശകാര്യ മന്ത്രി ആശയവിനിമയം നടത്തി. മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം ഒമാൻ നേതൃത്വം നൽകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

അതേസമയം, ഇറാനിലെ പുതിയ നേതൃത്വവുമായി സംസാരിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും അറിയിച്ചു. ചർച്ച വേണമെന്ന് ഇറാൻ താൽപര്യം പ്രകടിപ്പിച്ചതായും ട്രംപ് വ്യക്തമാക്കി. ഇറാൻ ഇത് നേരത്തെ ചെയ്യണമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

News Malayalam 24x7
newsmalayalam.com