ടെഹ്റാൻ: ഇറാന്‍റെ പരമോന്നത ദേശീയ സുരക്ഷാ സമിതിയുടെ സെക്രട്ടറിയായി മൊഹമ്മദ് ബാഹേർ സൊൽഗാദറെ നിയമിച്ചു. ഇസ്രയേൽ ആക്രമണത്തിൽ . അലി ലാറിജാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിയമനം. ഐആർജിസി കമാൻഡറായിരുന്ന സൊൽഗാദറെ നിയമിച്ചകാര്യം ഇറാനിയൻ സർക്കാർ ടെലിവിഷനാണ് അറിയിച്ചത്. അലി ലാറിജാനി കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിലാണ് ഇറാൻ അദ്ദേഹത്തിന്റെ പിൻഗാമിയെ പ്രഖ്യാപിക്കുന്നത്.
ഐആർജിസിയുടെ മുൻ കമ്മാൻഡറായിരുന്ന മുഹമ്മദ് ബാഗെർ സൊൽഖാദർ. നിലവിൽ ഇറാൻ കാര്യനിർവ്വഹണ കൗൺസിൽ സെക്രട്ടറി പദവിയിൽ പ്രവർത്തിച്ച് വരികയായിരുന്നു. രാജ്യത്തിന്റെ പ്രതിരോധം, ആണവ- വിദേശ നയതന്ത്ര രൂപീകരണം തുടങ്ങിയവയായിരിക്കും ആദ്യഘട്ടത്തിൽ മുഹമ്മദ് ബാഗെറിന്റെ ചുമതല.
ടെഹ്റാനിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അലി ലാറിജാനി കൊല്ലപ്പെട്ടത്. സംഘർഷത്തിന്റെ തുടക്കത്തിൽ ഇറാൻ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനേയി, പ്രതിരോധ മന്ത്രി ആമിർ നസിർ സദ ഉൾപ്പെടെ രാജ്യത്തെ പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടു.