നാവികസേനാ മേധാവി അലിറേസ തങ്‌സിരി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ

കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തിൽ അലിറേസ തങ്‌സിരിക്ക് ഗുരുതരമായി പരിക്കേറ്റു എന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.
Alireza Tangsiri
അലിറേസ തങ്‌സിരി Source: X/ @IranBaseNews
Published on
Updated on

ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ നാവികസേനാ മേധാവി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ. അലിറേസ തങ്‌സിരിയാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ അറിയിച്ചു. കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തിൽ അലിറേസ തങ്‌സിരിക്ക് ഗുരുതരമായി പരിക്കേറ്റു എന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.

ഹോർമുസ് കടലിടുക്ക് അടയ്ക്കുക എന്ന തന്ത്രം നിലനിർത്തിക്കൊണ്ട് തന്നെ ആക്രമണകാരിയായ ശത്രുവിന് ഏറ്റവും കഠിനമായ പ്രഹരങ്ങൾ നൽകുമെന്ന് തുടക്കത്തിൽ തങ്‌സിരി പ്രതിജ്ഞയെടുത്തിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് അദ്ദേഹം തീരദേശ പ്രതിരോധം സംഘടിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നും, ശത്രുക്കൾ പൂർണമായും നശിപ്പിക്കപ്പെടുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ലെന്ന് പ്രതിജ്ഞയെടുത്തുവെന്നും ഗാർഡ്‌സ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

Alireza Tangsiri
"ഈ യുദ്ധത്തിലെ തൻ്റെ പ്രിയപ്പെട്ട ലക്ഷ്യം"; വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

1980-1988 ലെ ഇറാൻ-ഇറാഖ് യുദ്ധത്തിലെ പ്രധാനപ്പെട്ട സൈനികനായിരുന്ന തങ്‌സിരി. കൂടാതെ സേനയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച മുതിർന്ന വ്യക്തികളിൽ ഒരാളും ഇസ്ലാമിക് റിപ്പബ്ലിക്കിലെ ഏറ്റവും ഉയർന്ന പ്രൊഫൈൽ മുഖങ്ങളിൽ ഒരാളുമായിരുന്നു. 2018ലാണ് ഇറാൻ്റെ പരമാധികാരിയായിരുന്ന ആയത്തുള്ള ഖമനേയി അലിറേസ തങ്‌സിരിയെ നാവിക സേനാ മേധാവിയായി നിയമിച്ചത്.

News Malayalam 24x7
newsmalayalam.com