

ടെഹ്‌റാന്‍: ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്ന ഇറാനില്‍ അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരില്‍ ഒരാളുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടെഹ്‌റാനില്‍ നിന്ന് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത 26 വയസുകാരനായ ഇര്‍ഫാന്‍ സുല്‍ത്താനിയുടെ വധശിക്ഷയാണ് ഇറാന്‍ നടപ്പാക്കാനാരൊങ്ങുന്നത്.
ആദ്യമായാണ് ഇറാന്‍ ഭരണകൂടം നേരിട്ട് വധശിക്ഷ നടപ്പിലാക്കുന്നത്. കൃത്യമായ വിചാരണ പോലും നടത്താതെയാണ് മരണശിക്ഷ വിധിക്കുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്. 'ഇര്‍ഫാനെ വധശിക്ഷയ്ക്ക് വിധിച്ചുവെന്നും ജനുവരി 14ന് തൂക്കികൊല്ലുമെന്നും കുടുംബം പറഞ്ഞു,'നോര്‍വേ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇറാന്‍ മനുഷ്യാവകാശ എന്‍ജിഒ വ്യക്തമാക്കി.
ഇറാനില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ഇതുവരെ 648 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൂട്ടത്തില്‍ ഒന്‍പത് കുട്ടികളുമുണ്ട്. ചില അനൗദ്യോഗിക കണക്കുകള്‍ അനുസരിച്ച് മരണ സംഖ്യ 6000 ആയെന്നും പറയുന്നു. എന്നാല്‍ രാജ്യത്ത് വ്യാപകമായി ഇന്റര്‍നെറ്റും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടിരിക്കുന്ന സാഹചര്യമായതിനാല്‍ ഇവയുടെ സത്യാവസ്ഥ പരിശോധിക്കാനാവുന്നില്ലെന്നും ഐഎച്ച്ആര്‍ പറഞ്ഞു.
ശനിയാഴ്ചയാണ് കരാജില്‍ വച്ച് ഇര്‍ഫാന്‍ അറസ്റ്റിലാകുന്നത്. 'ദൈവത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു' എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇറാനില്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്. ഇര്‍ഫാന് അഭിഭാഷകനെ സമീപിക്കാനുള്ള അവകാശവും നിഷേധിക്കപ്പെട്ടിരുന്നു.
അതേസമയം തങ്ങള്‍ക്ക് നേരെയുള്ള ഏത് തരം ആക്രമണത്തെയും ചെറുക്കുമെന്ന് ഇറാന്‍ യുഎസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രയേലും മേഖലയിലെ യുഎസ് സൈനിക ആസ്ഥാനങ്ങളുമാകും ലക്ഷ്യമിടുകയെന്നും സ്പീക്കര്‍ മുഹമ്മദ് ബക്വര്‍ ഖ്വാലിബാഫ് പറഞ്ഞു.
പ്രതിഷേധിക്കുന് ജനങ്ങള്‍ക്കെതിരെ നടപടിയെടുത്താന്‍ പ്രതികരിക്കുമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഇറാനോട് പറഞ്ഞത്. ഇതിന് മറുപടിയാണ് ഇറാന്‍ നല്‍കിയിരിക്കുന്നത്. നിരവധി പേര്‍ തടങ്കലിലായിട്ടുണ്ട്.