ഇറാഖിലെ യുഎസ് എംബസി ഹെലിപാഡിനു നേരെ ഇറാൻ്റെ മിസൈൽ ആക്രമണം

കഴിഞ്ഞ ദിവസം ഇറാഖിൽ യുഎസ് മിലിട്ടറിയുടെ വിമാനം തകർന്ന് നാലു പേർ മരിച്ചിരുന്നു
യുഎസ് എംബസി
യുഎസ് എംബസി
Published on
Updated on

ബാഗ്ദാദ്: ഇറാഖിലെ യുഎസ് എംബസി ഹെലിപാഡിനു നേരെ മിസൈൽ ആക്രമണം. എംബസിയിൽ നിന്ന് പുക ഉയരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ എംബസി പ്രതികരിച്ചിട്ടില്ല.

നിരവധി സർക്കാർ സ്ഥാപനങ്ങളും വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷ മേഖലയിലാണ് ഡ്രോണുകൾ പതിച്ചത്. ആക്രമണത്തെ തുടർന്ന് ഇറാഖിലെ യുഎസ് പൗരൻമാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

യുഎസ് എംബസി
ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; മൊജ്തബ ഖമനേയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു

വ്യാഴാഴ്ച വടക്കൻ ഇറാഖിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഫ്രഞ്ച് പൗരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ മാസം ആദ്യം ഇറാഖിൽ നിന്നുൾപ്പെടെയുള്ള അടിയന്തിര ആവശ്യങ്ങളില്ലാത്ത യുഎസ് പൗരൻമാർ തിരികെ മടങ്ങണമെന്ന് നിർദേശം നൽകിയിരുന്നു.

യുഎസ് എംബസി
"വൈറ്റ്ഹൗസ് ഇന്ത്യയോട് യാചിക്കുന്നു"; യുഎസിനെ പരിഹസിച്ച് ഇറാൻ വിദേശകാര്യ മന്ത്രി

കഴിഞ്ഞ ദിവസം ഇറാഖിൽ യുഎസ് മിലിട്ടറിയുടെ വിമാനം തകർന്ന് നാലു പേർക്ക് ജീവൻ നഷ്ടപ്പെട്ടതിനു പിന്നാലെയാണ് പുതിയ സംഭവം. വിമാനം തകർത്തതിൻ്റെ ഉത്തരവാദിത്തം ഇറാൻ അനുകൂല സായുധ സംഘം ഏറ്റെടുത്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com