ഹോർമുസിൽ വെടിവയ്പ്പ്; ഐആർജിസി വെടിയുതിർത്തത് ഇന്ത്യൻ കപ്പലിന് നേരെയെന്ന് റിപ്പോർട്ട്

ഹോർമുസിന്റെ നിയന്ത്രണം പഴയ സ്ഥിതിയിലെന്ന് ഇറാനിയൻ സംയുക്ത സൈനിക കമാൻഡ് അറിയിച്ചു
ഹോർമുസിൽ ഐആർജിസി വെടിവയ്പ്പ്
Published on
Updated on

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ വെടിവയ്‌പ്പെന്ന് റിപ്പോർട്ട്. ആർജിസി ബോട്ടുകളിൽ നിന്ന് ടാങ്കറിന് നേരെ വെടിയുതിർത്തതായാണ് യുകെ മാരിറ്റൈം ഏജൻസി അറിയിച്ചത്. ഐആർജിസി വെടിവെച്ചത് ഇന്ത്യൻ കപ്പലിന് നേരെയെന്നാണ് വിവരം. ഇന്ത്യന്‍ കണ്ടെയ്നർ കപ്പലായ ജഗ് അർണവിലാണ് വെടിയേറ്റത്. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാാണ്. സംഭവത്തിൽ ഇറാന്‍ അംബാസിഡറെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ

ഹോർമുസിൽ ഐആർജിസി വെടിവയ്പ്പ്
ഹോർമുസ് വീണ്ടും അടച്ചുപൂട്ടി ഇറാൻ; സമാധാന കരാർ യുഎസ് ലംഘിച്ചുവെന്ന് ആരോപണം

ഇന്ത്യയുടെ ഡ്രൈ ബൾക്ക് കാരിയർ കപ്പലാണ് 'ജഗ് അർണവ്'. 20 ലക്ഷം ഇറാഖി ക്രൂഡ് ഓയിലുമായി വന്ന VLCC സാൻമാർ ഹെറാൾഡ് സുരക്ഷിതമാണെന്നും കപ്പലുകള്‍ രണ്ടും വഴി തിരിച്ചുവിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചെന്ന് ഇറാൻ അറിയിച്ചിരുന്നു. ഹോർമുസിന്റെ നിയന്ത്രണം പഴയ സ്ഥിതിയിലെന്നാണ് ഇറാനിയൻ സംയുക്ത സൈനിക കമാൻഡ്ഏറ്റവും ഒടുവിൽ പുറത്തുവിട്ട വിവരം.

ഹോർമുസിൽ ഐആർജിസി വെടിവയ്പ്പ്
"ഏഴ് മണിക്കൂറിൽ ഏഴ് അവകാശവാദങ്ങൾ, എല്ലാം തെറ്റ്": ട്രംപിനെതിരെ ഇറാൻ

യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രകോപനങ്ങൾക്ക് പിന്നാലെയാണ് ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാമെന്ന മുൻ ഉറപ്പിൽ നിന്ന് ഇറാൻ പിൻമാറിയത്. പശ്ചിമേഷ്യയിലെ തന്ത്രപ്രധാനമായ ജലപാതയിൽ വീണ്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഇറാൻ അറിയിച്ചു. "ഇറാൻ സന്ദർശിക്കുന്ന എല്ലാ കപ്പലുകൾക്കും യുഎസ് സഞ്ചാര സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതു വരെ, ഹോർമുസ് കടലിടുക്കിലെ സ്ഥിതി കർശനമായി നിയന്ത്രിക്കപ്പെടും," എന്ന് ഇറാൻ സൈന്യം അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com