ഇസ്രായേലും അമേരിക്കയും പോളിംഗ് ബൂത്തിലേക്ക്; ട്രംപിന്‍റെയും നെതന്യാഹുവിന്‍റെയും വിധി ലോകത്തെ മാറ്റിമറിക്കും

നെതന്യാഹു വീണ്ടും തെരഞ്ഞെടുക്കപ്പെടണമെന്ന് ആവശ്യപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, "ഇറാനിലെ ദൗത്യം ഉടൻ പൂർത്തിയാക്കണം" എന്ന് ആഹ്വാനം ചെയ്തെങ്കിലും, തെരഞ്ഞെടുപ്പിന് മുൻപ് പുതിയ ആക്രമണം നടത്തിയാൽ എണ്ണവില കുതിച്ചുയർന്ന് അത് അമേരിക്കൻ വോട്ടർമാരെ പ്രകോപിപ്പിക്കുമെന്ന ഭയത്താൽ ആക്രമണത്തിൽ നിന്ന് നെതന്യാഹുവിനെ ട്രംപ് തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
Israel and US Elections: Global Consequences on Iran War and Economy
Israel and US Elections: Global Consequences on Iran War and EconomyNews Malayalam 24x7
Published on: 
Updated on: 

വാഷിംഗ്ടൺ: അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലായി നടക്കുന്ന രണ്ട് നിർണായക തെരഞ്ഞെടുപ്പുകൾ ലോകത്തിന്‍റെ ഇപ്പോഴത്തെ സാമ്പത്തിക രാഷ്ട്രീയ ഗതി മാറ്റിമറിക്കാൻ ഉതകുന്നതാണ്. ചൊവ്വാഴ്ച ഇസ്രായേലിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ, തൊട്ടടുത്ത ആഴ്ച അമേരിക്കയിൽ നിർണായകമായ കോൺഗ്രസ് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കും. 6,000 മൈലുകൾ അകലെയാണെങ്കിലും പരസ്പരം ഇഴചേർന്നുനിൽക്കുന്ന ഈ തെരഞ്ഞെടുപ്പുകൾ ഇറാനുമായുള്ള യുദ്ധത്തിലും ഹോർമുസ് കടലിടുക്കിലെ എണ്ണ പ്രതിസന്ധിയിലും നിർണായക വഴിത്തിരിവാകും.

ഇസ്രായേലിൽ അമേരിക്കൻ പൗരത്വമുള്ള ഏകദേശം അഞ്ച് ലക്ഷത്തോളം വോട്ടർമാർ ഉണ്ടെന്നാണ് അനുമാനം. മിഷിഗണിലെ കടുത്ത സെനറ്റ് പോരാട്ടത്തിലടക്കം ഇസ്രായേലിൽ നിന്നുള്ള പതിനായിരത്തോളം പോസ്റ്റൽ വോട്ടുകൾ അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലത്തെ നേരിട്ട് സ്വാധീനിക്കാൻ പോന്നതാണെന്ന് റിപ്പബ്ലിക്കൻസ് ഓവർസീസ് ഇസ്രായേൽ സംഘടന വ്യക്തമാക്കുന്നു. എന്നാൽ ഇതിനേക്കാൾ ഉപരി ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന ഇറാൻ വിരുദ്ധ യുദ്ധനയങ്ങളിലാണ് തെരഞ്ഞെടുപ്പുകൾ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നത്.

Israel and US Elections: Global Consequences on Iran War and Economy
ഇറാനെതിരെ വീണ്ടും ആക്രമണത്തിന് അമേരിക്ക? ഹെഗ്സെത്ത്–നെതന്യാഹു കൂടിക്കാഴ്ച ചർച്ചയാകുന്നു

കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച വ്യോമാക്രമണങ്ങളിലൂടെ ഇറാന്റെ നിരവധി സൈനിക താവളങ്ങൾ തകർക്കാനും നേതൃത്വത്തെ വധിക്കാനും കഴിഞ്ഞെങ്കിലും, ഇസ്ലാമിക ഭരണകൂടത്തെ അട്ടിമറിക്കാൻ സഖ്യസേനയ്ക്ക് സാധിച്ചില്ലെന്ന് മാത്രമല്ല, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുത്ത് ആഗോള എണ്ണ പ്രവാഹം തടസ്സപ്പെടുത്തിക്കൊണ്ട് ഇറാൻ തിരിച്ചടിക്കുകയാണുണ്ടായത്. 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം ഇടിഞ്ഞുപോയ തന്റെ സുരക്ഷാ പരിവേഷം തിരിച്ചുപിടിക്കാനായി ഇറാന് നേരെ പുതിയ സൈനികാക്രമണം നടത്തുമെന്ന ഭീഷണിയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കുന്നത്.

നെതന്യാഹു വീണ്ടും തെരഞ്ഞെടുക്കപ്പെടണമെന്ന് ആവശ്യപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, "ഇറാനിലെ ദൗത്യം ഉടൻ പൂർത്തിയാക്കണം" എന്ന് ആഹ്വാനം ചെയ്തെങ്കിലും, തെരഞ്ഞെടുപ്പിന് മുൻപ് പുതിയ ആക്രമണം നടത്തിയാൽ എണ്ണവില കുതിച്ചുയർന്ന് അത് അമേരിക്കൻ വോട്ടർമാരെ പ്രകോപിപ്പിക്കുമെന്ന ഭയത്താൽ ആക്രമണത്തിൽ നിന്ന് നെതന്യാഹുവിനെ ട്രംപ് തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഒക്ടോബർ 7 വീഴ്ചകളിലെ അന്വേഷണവും അഴിമതി കേസുകളിലെ വിചാരണയും നേരിടേണ്ടി വരുമെന്നതിനാൽ, തെരഞ്ഞെടുപ്പിന് ശേഷവും കാവൽ പ്രധാനമന്ത്രിയായി തുടർന്ന് ഇറാനെ ആക്രമിച്ചുകൊണ്ട് ദേശീയ ഐക്യ സർക്കാർ രൂപീകരിക്കാനാണ് നെതന്യാഹു പദ്ധതിയിടുന്നതെന്ന് ഇസ്രായേലിൽ അഭ്യൂഹങ്ങളുണ്ട്. എന്നാൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി യുദ്ധം വ്യാപിപ്പിക്കുന്നതിനെ എതിർക്കുന്ന മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട് അത്തരമൊരു സർക്കാരിൽ ചേരില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Israel and US Elections: Global Consequences on Iran War and Economy
വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യത്തിന്‍റെ വ്യാപക റെയ്ഡ്; നിരവധി പലസ്തീനികൾ കസ്റ്റഡിയിൽ

ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം വോട്ടർമാരുടെ സമ്മർദ്ദമില്ലാതെ സ്വതന്ത്രനാകുന്നതോടെ ട്രംപ് ഇറാനെതിരെ കൂടുതൽ കടുത്ത ആക്രമണത്തിന് മുതിരുമെന്നാണ് നയതന്ത്ര കേന്ദ്രങ്ങൾ കണക്കുകൂട്ടുന്നത്. എന്നാൽ ഇസ്രായേലിൽ നെതന്യാഹു അല്ലാതെ മറ്റാരെങ്കിലും അധികാരത്തിൽ വന്നാൽ യുദ്ധത്തിൽ അമേരിക്ക ഒറ്റയ്ക്ക് പോരാടേണ്ടി വരുമെന്ന ബോധ്യവും ട്രംപിനുണ്ട്. വീണ്ടും ആക്രമണമുണ്ടായാൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾ, വിമാനത്താവളങ്ങൾ, പൈപ്പ്‌ലൈനുകൾ, കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകൾ, കുടിവെള്ള സംസ്കരണ പ്ലാന്റുകൾ എന്നിവ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പണപ്പെരുപ്പവും ഉയർന്ന ജീവിതച്ചെലവും അമേരിക്കയിലും ഇസ്രായേലിലും വോട്ടർമാരെ കടുത്ത അസംതൃപ്തരാക്കിയിരിക്കെ, യുഎസ് കോൺഗ്രസിൽ ഡെമോക്രാറ്റുകൾ മുന്നേറ്റമുണ്ടാക്കിയാൽ ഇസ്രായേലിനുള്ള സൈനിക സഹായത്തിൽ നിയന്ത്രണങ്ങൾ വരാൻ സാധ്യതയുണ്ട്. പശ്ചിമേഷ്യൻ യുദ്ധം ആഗോള ഇന്ധന വിപണിയെയും വിലക്കയറ്റത്തെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്ന പശ്ചാത്തലത്തിൽ, ഇരുരാജ്യങ്ങളിലെയും കോടിക്കണക്കിന് വോട്ടർമാർ വിരലമർത്തുന്ന ബാലറ്റുകൾ ലോകത്തിന്റെ ഭാവി എങ്ങോട്ടെന്ന് നിശ്ചയിക്കും.

Israel and US Elections: Global Consequences on Iran War and Economy
ഇറാനില്‍ നേതാക്കളൊന്നും ബാക്കിയില്ല; ആരുമായാണ് ചര്‍ച്ച നടത്തേണ്ടതെന്ന് അറിയില്ല: ട്രംപ്
News Malayalam 24x7
newsmalayalam.com