ഖത്തറിൽ ഇസ്രയേൽ ആക്രമണം; ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് വിശദീകരണം

ഐഡിഎഫ്, ഷിന്‍ബെറ്റ് വിഭാഗങ്ങളുടെ സംയുക്ത ദൗത്യമാണെന്നും ഇസ്രയേല്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
ഖത്തറിൽ ഇസ്രയേൽ ആക്രമണം; ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് വിശദീകരണം
Published on

ഖത്തറില്‍ ആക്രമണം നടത്തി ഇസ്രയേല്‍. ദോഹ ലക്ഷ്യമാക്കി സ്‌ഫോടന പരമ്പരയാണ് ഇസ്രയേല്‍ നടത്തിയത്. ആക്രമണം ഖത്തറും ഇസ്രയേലും സ്ഥിരീകരിച്ചു.് ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചാണ് ആക്രമണമെന്ന് ഇസ്രയേല്‍ അറിയിച്ചു.

അതേസമയം ആക്രമണത്തെ ഖത്തര്‍ അപലപിച്ചു. ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള ആക്രമണം അന്താരാഷ്ട്ര നിയമലംഘനമെന്ന് ഖത്തര്‍ പറഞ്ഞു. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഹമാസ് ചീഫ് ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ളവര്‍ ദോഹയില്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് ആക്രമണം നടത്തിയെതന്നാണ് ഇസ്രയേല്‍ നടത്തുന്ന വിശദീകരണം.

ഖത്തറിൽ ഇസ്രയേൽ ആക്രമണം; ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് വിശദീകരണം
ജെന്‍ സി പ്രക്ഷോഭം: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ഝലനാഥ് ഖനാലിന്റെ വീടിന് തീയിട്ടു; ഭാര്യയെ തീവച്ച് കൊലപ്പെടുത്തി

ഖത്വാരി പ്രവിശ്യയിലാണ് പ്രധാനമായും ആക്രമണം നടന്നത്. ഐഡിഎഫ്, ഷിന്‍ബെറ്റ് വിഭാഗങ്ങളുടെ സംയുക്ത ദൗത്യമാണെന്നും ഇസ്രയേല്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ഹമാസ് പൊളിറ്റിക്കല്‍ വിഭാഗം നേതാക്കള്‍ താമസിക്കുന്ന കെട്ടിടത്തിലും ആക്രമണം നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മുതിര്‍ന്ന ഹമാസ് നേതാവ് കൊല്ലപ്പെട്ടുവെന്നും ഐഡിഎഫ് അവകാശപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com