ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ഇറാൻ അസഹ്യമായ വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ പ്രതികരിച്ചു. അതേസമയം ഇരുപക്ഷവും അക്രമം അവസാനിപ്പിക്കണമെന്നും നയതന്ത്രത്തിന്‍റെയും സമാധാനത്തിന്‍റെയും മാർഗത്തിലേക്ക് വരണമെന്നും യുഎൻ സെക്രട്ടറി ജെനറൽ അന്‍റോണിയോ ഗുറ്റരസ് എക്സിൽ കുറിച്ചു.
ഇതിനിടെ ഒമാനിൽ നടക്കാനിരുന്ന അമേരിക്ക - ഇറാൻ ആറാംഘട്ട ആണവ കരാർ ചർച്ചകൾ മാറ്റിവെച്ചു . യു എസുമായി ചർച്ച നടത്തുന്നതിൽ അർഥമില്ലെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം . അറബ് രാഷ്ട്രത്തലവൻമാരുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോണിൽ സംസാരിച്ചു. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു.