
ഗാസയിൽ ചൊവ്വാഴ്ച ഒരു ദിവസം കൊണ്ട് മാത്രം 89 പലസ്തീനി അഭയാർഥികളെ കൊലപ്പെടുത്തി ഇസ്രയേൽ സൈന്യം. ഇതിൽ 70 പേർ ഭക്ഷണം ഉൾപ്പെടെയുള്ള സഹായങ്ങൾ തേടി യുഎസ്-ഇസ്രയേൽ സഹായ വിതരണ കേന്ദ്രത്തിൽ എത്തിയവരായിരുന്നു.
ഷെല്ലുകളും മെഷീൻ ഗണ്ണും ഡ്രോണുകളും ഉപയോഗിച്ചാണ് ഇസ്രയേൽ സൈന്യം പലസ്തീനിൽ പട്ടിണി അനുഭവിക്കുന്ന ജനതയെ ആക്രമിക്കുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
അതേസമയം, 2023 ഒക്ടോബർ മുതൽ ഗാസയിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശ ശ്രമങ്ങളുടേയും ആക്രമണങ്ങളുടേയും ഭാഗമായി 55,493 പലസ്തീനുകാർ കൊല്ലപ്പെടുകയും 1,29,320 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മാർച്ചിൽ ഇസ്രയേലും ഹമാസും വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം, ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 5,194 പലസ്തീനികൾ കൊല്ലപ്പെടുകയും 17,279 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.