ബുഷെർ ആണവ നിലയത്തിന് നേരെ വീണ്ടും ഇസ്രയേൽ ആക്രമണം

അതേസമയം, ഇസ്രയേലിൽ ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഒരാൾ മരിച്ചു
ബുഷെർ ആണവ നിലയത്തിന് നേരെ വീണ്ടും ഇസ്രയേൽ ആക്രമണം
Source: X
Published on
Updated on

ഇറാനിലെ ബുഷെർ ആണവനിലയത്തിന് നേർക്ക് വീണ്ടും ഇസ്രയേൽ ആക്രമണം.ഈ യുദ്ധകാലത്ത് ബുഷെർ നിലയം ആക്രമിക്കപ്പെടുന്നത് ഇത് മൂന്നാം തവണയെന്ന് ഇറാൻ.നിലവിൽ റിയാക്ടറിന് കേടുപാടുകളൊന്നുമില്ലെന്നും നിലയത്തിന് കേടുപാടുകൾ സംഭവിച്ചാൽ മേഖലയ്ക്ക് തന്നെ ഭീഷണിയെന്നും ഇറാനിയൻ ആണവോർജ സംഘടന അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇസ്രയേലിൽ ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഒരാൾ മരിച്ചു. റെലവ്യൂഷണറി ഗാർഡ്സ് നാവികസേന ഇൻ്റലിജൻസ് ബെഹ്നാം റെസായി കൊല്ലപ്പെട്ടതായും ഇറാൻ സ്ഥിരീകരിച്ചു. നേരത്തെ റെസായി കൊല്ലപ്പെട്ടതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നുവെങ്കിലും സ്ഥിരീകരണം വന്നിരുന്നില്ല.

ബുഷെർ ആണവ നിലയത്തിന് നേരെ വീണ്ടും ഇസ്രയേൽ ആക്രമണം
165 വർഷത്തെ ചരിത്രം തിരുത്തി യുഎസ്; പേപ്പർ കറൻസികളിൽ ഇനി മുതൽ ട്രംപിന്റെ ഒപ്പ് ചേർക്കും

അതേസമയം, ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനുള്ള ഇറാന് നൽകിയ സമയപരിധി ഏപ്രിൽ 6 വരെ പത്ത് ദിവസത്തേക്ക് കൂടി നീട്ടി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഏപ്രിൽ 6 തിങ്കളാഴ്ച മുതൽ രാത്രി 8 മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നതെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com