വെടിനിർത്തൽ കരാർ ലംഘനം; ലെബനനിൽ ഇസ്രയേലിൻ്റെ വ്യോമാക്രമണം, അഞ്ച് പേർ കൊല്ലപ്പെട്ടു

ഇന്ന് പുർച്ചെ നബാത്തിഹ് മേഖലയിലും പരിസര പ്രദേശങ്ങളിലുമാണ് ആക്രമണം ഉണ്ടായത്.
Israeli airstrike in Lebanon kills five
ലെബനനിൽ ഇസ്രയേലിൻ്റെ വ്യോമാക്രമണം, അഞ്ച് പേർ കൊല്ലപ്പെട്ടു
Published on
Updated on

ബെയ്‌റൂട്ട്: വെടിനിർത്തൽ കരാർ ലംഘിച്ച് തെക്കൻ ലെബനനിൽ ഇസ്രായേലിൻ്റെ വ്യോമ-ഡ്രോൺ ആക്രമണങ്ങൾ. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നബാത്തിഹ് മേഖലയിൽ ഉടനീളം ഇസ്രായേലി യുദ്ധവിമാനങ്ങളും ഡ്രോണുകളും രാത്രിയിൽ ആക്രമണം നടത്തി.

താമസ കെട്ടിടങ്ങളും വീടുകളും നശിപ്പിച്ചതായി ലെബനൻ്റെ ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പുലർച്ചെ നബാത്തിഹ് മേഖലയിലും പരിസര പ്രദേശങ്ങളിലും പീരങ്കി ഷെല്ലാക്രമണവും നടന്നു.

Israeli airstrike in Lebanon kills five
ലെബനനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം, നാല് പേര്‍ കൊല്ലപ്പെട്ടു; ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍

ഇസ്രായേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പും ശത്രുത അവസാനിപ്പിക്കാൻ സമ്മതിച്ചതിന് തൊട്ട് പിന്നാലെയാണ് ആക്രമണങ്ങൾ ഉണ്ടായത്. ഇറാൻ്റെ പിന്തുണയോടെ യുഎസിൻ്റെയും ഖത്തറിൻ്റെയും നേതൃത്വത്തിൽ നയതന്ത്ര ശ്രമങ്ങളിലൂടെയാണ് വെടിനിർത്തൽ സാധ്യമായത്.

ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ അടുത്തിടെയുണ്ടായ ഏറ്റവും വലിയ സംഘർഷങ്ങളിൽ ഒന്നാണിത്. അടുത്തിടെയായി ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഏകദേശം 40 പേർ കൊല്ലപ്പെട്ടതായും ഹിസ്ബുള്ള ആക്രമണങ്ങളിൽ നാല് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

Israeli airstrike in Lebanon kills five
ട്രംപിനെ കണ്ട് മോദി; കൂടിക്കാഴ്ച ജി 7 ഉച്ചകോടിക്കിടെ
News Malayalam 24x7
newsmalayalam.com