"ലോകത്തിൻ്റെ ഹീറോ"; പൈലറ്റ് സ്മിത് മച്ചാറിനെ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്ഷണിച്ച് ഇസ്രയേൽ പ്രധാനമന്ത്രി

ക്യാപ്റ്റൻ സ്മിത്തിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നെതന്യാഹു ഔദ്യോഗികമായി ക്ഷണിച്ചു.
Israeli Prime Minister invites Pilot Smith Machar to the Independence Day ceremony
പൈലറ്റ് സ്മിത് മച്ചാറിനെ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്ഷണിച്ച് ഇസ്രയേൽ പ്രധാനമന്ത്രി
Published on: 
Updated on: 

ടെൽ അവീവ്: ദുബായിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്നലെ സ്മിത്തിനെ ഫോണിൽ വിളിച്ച നെതന്യാഹു ഇസ്രയേലിൻ്റെയും ഇന്ത്യയുടെയും ലോകത്തിൻ്റെയും തന്നെ യഥാർഥ ഹീറോയാണെന്ന് പറഞ്ഞു.

ഇസ്രയേൽ സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കാൻ സ്മിത്തിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നെതന്യാഹു ഔദ്യോഗികമായി ക്ഷണിച്ചു. സ്മിത് മച്ചാർ ആക്രമണത്തിൻ്റെ ഞെട്ടിക്കുന്ന നിമിഷങ്ങൾ അദ്ദേഹവുമായി പങ്കുവച്ചു.

Israeli Prime Minister invites Pilot Smith Machar to the Independence Day ceremony
ധൈര്യത്തിന്റെയും കരുതലിന്റെയും ആള്‍രൂപം; സ്മിത്ത് മഛാറിന് സ്നേഹ ചുംബനം നല്‍കി ദുബായ് കിരീടാവകാശി

മറ്റൊരു സെപ്റ്റംബർ 11 ദുരന്തമാണ് ക്യാപ്റ്റൻ സ്മിത്തിൻ്റെ സാധാരണമായ ധീരതയിലൂടെ ഒഴിവായതെന്നും നെതന്യാഹു പറഞ്ഞു. സ്മിത് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും നെതന്യാഹുവും ഭാര്യയും ആശംസിച്ചു. കഴിഞ്ഞ ദിവസം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനും ആശുപത്രിയിലെത്തി സ്മിത്തിനെ സന്ദർശിച്ചിരുന്നു.

സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിൻ്റെ യാത്രമധ്യേ സഹപൈലറ്റ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. വിമാനത്തിൻ്റെ നിയന്ത്രണം പിടിച്ചെടുത്ത് തകർക്കാൻ സഹ പൈലറ്റ് ശ്രമിച്ചു.

ആക്രമണത്തിനിടയിൽ വിമാനം പെട്ടെന്ന് ആയിരക്കണക്കിന് അടി താഴേക്ക് പതിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത് മച്ചാർ ശക്തമായി പ്രതിരോധിക്കുകയും കോക്പിറ്റ് വാതിൽ തുറന്ന് യാത്രക്കാരുടെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി. വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുക്കുകയും, സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി അടിയന്തരമായി ഇറക്കുകയും ചെയ്തു.

Israeli Prime Minister invites Pilot Smith Machar to the Independence Day ceremony
'ഹമാം അല്‍ ഹമ്മാമി തീവ്ര നിലപാടുള്ള വ്യക്തി'; ഫ്ളൈ ദുബായ് വിമാനത്തിൽ ആക്രമണം നടത്തിയ കോപൈലറ്റിൻ്റെ വിവരങ്ങൾ പുറത്ത്

Related Stories

Prime Minister calls pilot to offer congratulations
Israeli Prime Minister Benjamin Netanyahu praises Indian pilot
Prime Minister Narendra Modi congratulates Pilot Smith Machar
വിമാനം റാഞ്ചാനോ തകര്‍ക്കാനോ ശ്രമിച്ചത് പൈലറ്റ്? യാത്രക്കാരെ കൂട്ടുപിടിച്ച് തടഞ്ഞ് സഹപൈലറ്റ്; ഫ്ലൈ ദുബായിയില്‍ സംഭവിച്ചത്
News Malayalam 24x7
newsmalayalam.com