ഗാസയിലെ മെഡിക്കല്‍ ക്ലിനിക്കിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം; 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ദാരുണാന്ത്യം

കൊല്ലപ്പെട്ടവർ ഹമാസ് പ്രവര്‍ത്തകരായിരുന്നുവെന്നും ആശുപത്രിക്ക് യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്നും ഇസ്രയേല്‍ പ്രതിരോധന സേന
ഗാസയിലെ മെഡിക്കല്‍ ക്ലിനിക്കിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം; 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ദാരുണാന്ത്യം
Published on: 
Updated on: 

ഗാസയിലെ മെഡിക്കല്‍ ക്ലിനിക്കിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മെദ്സാൻ സാൻസ് ഫ്രോണ്ടിയേഴ്‌സ് (എംഎസ്എഫ്) എന്ന മെഡിക്കല്‍ ചാരിറ്റിയുടെ 2 പ്രവര്‍ത്തകര്‍ക്ക് ദാരുണാന്ത്യം. ചാരിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിന് മുകളില്‍ നടന്ന വ്യോമാക്രമണത്തിലാണ് മരണം. എന്നാല്‍, ഇരുവരും എംഎസ്എഫ് ക്ലിനിക്കില്‍ സുരക്ഷാ ജീവനക്കാരായി പ്രവര്‍ത്തിച്ചിരുന്ന ഹമാസ് പ്രവര്‍ത്തകരായിരുന്നുവെന്നും ആശുപത്രിയെ ലക്ഷ്യമിട്ടല്ല ആക്രമണം നടന്നതെന്നും ആശുപത്രിക്ക് യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്നുമാണ് ഇസ്രയേല്‍ പ്രതിരോധന സേന വ്യക്തമാക്കുന്നത്.

ഗാസയിലെ മെഡിക്കല്‍ ക്ലിനിക്കിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം; 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ദാരുണാന്ത്യം
പുടിനൊപ്പം സെൽഫിയെടുത്ത് വൈറലായി മലയാളി പയ്യൻ; പോക്കറ്റ് മണിക്ക് പകരം അച്ഛന് 2 ലക്ഷം ശമ്പളം നൽകുന്ന എഐ കിഡ് ഓഫ് ഇന്ത്യ.

എന്നാല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആതുരാലയത്തിനും നേരെ നടന്ന ആക്രമണം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി പറഞ്ഞു. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി ജീവന്‍ പണയം വെച്ച് ഇറങ്ങിപ്പുറപ്പെടുന്നവര്‍ സംരക്ഷിക്കപ്പെടണമെന്നും അവര്‍ ആക്രമിക്കപ്പെടരുതെന്നും ഡബ്ല്യു എച്ച് ഒ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്‌സില്‍ പറഞ്ഞു.

ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്നറിയപ്പെടുന്നവരാണ് എംഎസ്എഫ്. ഇസ്രയേല്‍ സൈന്യത്തിന് തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തില്‍ കൃത്യമായി എംഎസ്എഫ് ലോഗോകളും മറ്റുമായി അടയാളപ്പെടുത്തിയതാണെന്നും സ്ഥാപനത്തെ കുറിച്ച് സൈനികരെ അറിയിച്ചിരുന്നതായും എംഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ 13 മാസത്തിനിടെ 2.1 മില്യണ്‍ ആളുകള്‍ ഭവന രഹിതരായ ഇസ്രയേല്‍ ആക്രമണത്തില്‍ 1,705 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്. ഇതിനിടയിലാണ് സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയും ക്രൂരമായ ആക്രമണങ്ങള്‍ നടമാടുന്നത്.

ഗാസയിലെ മെഡിക്കല്‍ ക്ലിനിക്കിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം; 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ദാരുണാന്ത്യം
കുവൈത്തിന് നേരെ ഇറാൻ്റെ ആക്രമണം; രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടു, വ്യോമാതിർത്തി അടച്ചു