"ഹോർമുസിൽ കപ്പലുകളുടെ സുരക്ഷിതമായ കടന്നുപോകൽ ഉറപ്പാക്കും"; അറിയിപ്പുമായി രാജ്യങ്ങൾ

ആഗോള ഊർജ്ജ വിതരണത്തെ അടക്കം ബാധിക്കുന്ന വിധത്തിലുണ്ടായ ആക്രമണങ്ങളേയും രാജ്യങ്ങൾ അപലപിച്ചു.
"ഹോർമുസിൽ കപ്പലുകളുടെ സുരക്ഷിതമായ കടന്നുപോകൽ ഉറപ്പാക്കും"; അറിയിപ്പുമായി രാജ്യങ്ങൾ
Published on
Updated on

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് സുരക്ഷിതമായ കടന്നുപോകൽ ഉറപ്പാക്കുന്നതിന് വേണ്ട സഹായങ്ങൾ ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ച് രാജ്യങ്ങൾ. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലാൻഡ്‌സ്, ജപ്പാൻ എന്നീ രാജ്യങ്ങളാണ് സഹായം വാഗ്‌ദാനം ചെയ്തത്.

ആഗോള ഊർജ്ജ വിതരണത്തെ അടക്കം ബാധിക്കുന്ന വിധത്തിലുണ്ടായ ആക്രമണങ്ങളെ രാജ്യങ്ങൾ അപലപിച്ചു. ഏറ്റവും നിർണായകമായ കപ്പൽ പാതകളിൽ ഒന്നായ ഹോർമുസിൽ സംഘർഷം കാരണം തടസമുണ്ടാകുന്നതിനാൽ ഊർജ്ജ വിപണികളെ സ്ഥിരപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

സുരക്ഷാ നടപടികൾക്കൊപ്പം, ഉൽപ്പാദനം വർധിപ്പിക്കുന്നതിനും വിപണികളിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിനും ഊർജ്ജ ഉൽപ്പാദന രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് രാജ്യങ്ങൾ അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകുന്നത് ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് സംഭാവന നൽകാൻ ആറ് രാജ്യങ്ങളും തയ്യാറാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഗൾഫിലെ നിരായുധരായ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ അടുത്തിടെ നടത്തിയ ആക്രമണങ്ങൾ, എണ്ണ, വാതക സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണം, ഇറാനിയൻ സൈന്യം ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത് എന്നിവയെ ഒക്കെ രാജ്യങ്ങൾ ശക്തമായി അപലപിച്ചു.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം 2817 പാലിക്കാൻ ടെഹ്‌റാനോട് ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടു. കൂടാതെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ, പ്രത്യേകിച്ച് എണ്ണ, വാതക സ്ഥാപനങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് ഉടനടി മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും രാജ്യങ്ങൾ ആവശ്യപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com