

പാരീസ്: ലൂവ്ര് മ്യൂസിയത്തില്‍ നിന്നും മോഷണം പോയ 894 കോടി രൂപ മൂല്യം വരുന്ന ആഭരണങ്ങള്‍ ഇനിയൊരിക്കലും തിരിച്ചു കിട്ടിയേക്കില്ല. നാല് മിനുട്ടിനുള്ളില്‍ അതിവിദഗ്ധമായി കവര്‍ന്ന അപൂര്‍വ ആഭരണങ്ങള്‍ ഇനി വിസ്മൃതിയിലാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നെപ്പോളിയന്‍ മൂന്നാമന്റെ പത്‌നി യൂജിന്‍ ചക്രവര്‍ത്തിനിയുടെ കിരീടവും ഒന്‍പത് രത്‌നങ്ങളും ഉള്‍പ്പടെ കോടിക്കണക്കിന് രൂപയുടെ വസ്തുക്കളാണ് മോഷണസംഘം കവര്‍ന്നത്. ഈ ആഭരണങ്ങള്‍ ഇനി തിരികെ ലഭിക്കുമെന്ന് അധികൃതര്‍ക്കു പോലും ഉറപ്പ് പറയാനാകുന്നില്ല.
മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ ഇതിനകം തന്നെ രൂപമാറ്റം വരുത്തിയിട്ടുണ്ടാകാം. ആഭരണങ്ങളിലെ അമൂല്യമായ കല്ലുകള്‍ വേര്‍തിരിച്ചെക്കാനും സ്വര്‍ണം ഉരുക്കിക്കളയാനും സാധ്യതയേറെയാണ്. മാത്രമല്ല, അമൂല്യ രത്‌നങ്ങള്‍ ബ്ലാക്ക് മാര്‍ക്കറ്റില്‍ ചെറിയ കഷ്ണങ്ങളാക്കി വില്‍ക്കാനും സാധ്യതയുണ്ട്. എത്രയും പെട്ടെന്ന് കൊള്ളമുതല്‍ കണ്ടെത്താനായില്ലെങ്കിലും ഇനി അത് ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് ഉറപ്പ്.
മോഷ്ടിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്ന യൂജിന്‍ ചക്രവര്‍ത്തിനിയുടെ കിരീടം അതേ രൂപത്തില്‍ ബ്ലാക്ക് മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തിയാല്‍ പിടിക്കപ്പെടുമെന്ന് ഉറപ്പാണ്. അതിനാല്‍ മോഷ്ടാക്കള്‍ അവയെ തിരിച്ചറിയാന്‍ കഴിയാത്ത ചെറിയ കഷണങ്ങളാക്കി വില്‍ക്കാനാകും ശ്രമിക്കുക.
മോഷണം നടന്ന് ആദ്യ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്. ഈ സമയത്തിനുള്ളില്‍ തന്നെ അവ ദൂരേക്ക് മാറ്റാനോ, ഒളിപ്പിക്കാനോ, അല്ലെങ്കില്‍ പൊളിച്ചെടുക്കാനോ സാധ്യതയുണ്ട്. ഓരോ നിമിഷവും അന്വേഷകര്‍ക്ക് വെല്ലുവിളിയാണ്.
ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മ്യൂസിയത്തിലേക്ക് പകല്‍ വെളിച്ചത്തില്‍ അതിക്രമിച്ച് കയറിയാണ് കള്ളന്‍മാര്‍ മോഷണം നടത്തിയത്. ഇവര്‍ എട്ട് ആഭരണങ്ങള്‍ കവരുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഏഴ് വര്‍ഷത്തിനിടെ ആദ്യം, യുഎസില്‍ നിന്നും സോയാബീന്‍ ഇറക്കുമതി ചെയ്യാതെ ചൈന; ട്രംപിന്റെ താരിഫ് നയത്തില്‍ കുടുങ്ങി യുഎസിലെ കര്‍ഷകരും മ്യൂസിയം തുറന്നതിന് തൊട്ടുപിന്നാലെ, പ്രാദേശിക സമയം രാവിലെ 9.30ഓടെയാണ് സംഘം സ്ഥലത്തെത്തിയത്.