സ്റ്റോക്ക്‌ഹോം; സാമ്പത്തിക ശാസ്ത്രത്തിനുള്ള 2025 ലെ സാമ്പത്തിക നോബേൽ പങ്കിട്ട് മൂന്ന് ഗവേഷകർ. ജോയെൽ മൊകീർ, ഫിലിപ്പ് അഗിയോങ്, പീറ്റർ ഹോവിറ്റ് എന്നിവരാണ് പുരസ്കാരം നേടിയത്. നോബേൽ സീസണിലെ അവസാന പുരസ്കാരമാണ് പ്രഖ്യാപിച്ചത്. നൂതന സാമ്പത്തിക വളർത്തയുമായി ബന്ധപ്പെട്ട പഠനവും വിശദീകരണവുമാണ് മൂന്നുപേരെയും അംഗീകാരത്തിന് അർഹരാക്കിയത്.
നവീകരണാധിഷ്ഠിത സാമ്പത്തിക വളർച്ചയെ വിശദീകരിച്ചതാനിാണ് ജോയെൽ മൊകീർ പുരസ്കാരത്തിന് അർഹനായത്. സാങ്കേതിക പുരോഗതിയിലൂടെ സുസ്ഥിര വളർച്ചയ്ക്കുള്ള സാധ്യതകൾ കണ്ടെത്തി വ്യക്തമാക്കിയത് പരിഗണിച്ചാണ് അഗിയോണിനും ഹോവിറ്റിനും നേബേലിന് തെരഞ്ഞെടുത്തതെന്ന് പുരസ്കാര നിർണയ സമിതി അറിയിച്ചു.
മോകിർ നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലും, അഗിയോൺ കോളേജ് ഡി ഫ്രാൻസ്, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്, ഹോവിറ്റ് ബ്രൗൺ യൂണിവേഴ്‌സിറ്റികളിലായി ഗവേഷണവും, അധ്യാപനവും നടത്തിവരുന്നു.