WORLD
കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചു; മരിച്ചവരിൽ ഏറെയും വിനോദസഞ്ചാരികളെന്ന് റിപ്പോർട്ട്
അപകട കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.
നെയ്റോബി: കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ ഏറെയും വിനോദസഞ്ചാരികളാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഡയാനിയിൽ നിന്ന് പുറപ്പെട്ട 0530Z-ൽ 5Y-CCA എന്ന വിമാനം കിച്ച്വ ടെംബോയിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്.
ക്വാലെ കൗണ്ടിയിലെ സിംബ ഗോളിനി പ്രദേശത്താണ് വിമാനം തകർന്നുവീണതെന്ന് കെനിയ സിവിൽ ഏവിയേഷൻ അതോറിറ്റി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യാ റിപ്പോർട്ട് ചെയ്തു. അപകടത്തിൻ്റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥായാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
