എപ്സ്റ്റീന്‍ ഫയലില്‍ പേരും ചിത്രവും; പദവി ദുരുപയോഗം ചെയ്തതിന് ചാള്‍സ് രാജാവിൻ്റെ സഹോദരന്‍ അറസ്റ്റില്‍

എപ്സ്റ്റീൻ ഫയലിൽ ആന്‍ഡ്ര്യൂ മൗണ്ട്ബാറ്റണിൻ്റെ പേരും ചിത്രവും അടക്കം വന്നിരുന്നു
എപ്സ്റ്റീന്‍ ഫയലില്‍ പേരും ചിത്രവും; പദവി ദുരുപയോഗം ചെയ്തതിന് ചാള്‍സ് രാജാവിൻ്റെ സഹോദരന്‍ അറസ്റ്റില്‍
Image: X
Published on
Updated on

ചാള്‍സ് രാജാവിന്റെ സഹോദരന്‍ ആന്‍ഡ്ര്യൂ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സറെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. ബിബിസി ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്ന സംശയത്തിലാണ് അറസ്റ്റ്.

വ്യാഴാഴ്ച പുലര്‍ച്ചെ കിഴക്കന്‍ ഇംഗ്ലണ്ടിലെ സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലെ വുഡ് ഫാമില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.

യുഎസ് പുറത്തുവിട്ട രേഖകള്‍ പ്രകാരം ജെഫ്രി എപ്സ്റ്റീന് ആന്‍ഡ്ര്യൂ മൗണ്ട്ബാറ്റണ്‍ അതീവ രഹസ്യമായ സര്‍ക്കാര്‍ രേഖകള്‍ കൈമാറിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ആന്‍ഡ്ര്യൂ മൗണ്ട്ബാറ്റണിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നതായാണ് വിവരം.

എപ്സ്റ്റീന്‍ ഫയലില്‍ പേര് വന്നതിനു പിന്നാലെ, ആന്‍ഡ്ര്യൂവിന്റെ എല്ലാ പദവികളും ചാള്‍സ് രാജാവ് പിന്‍വലിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com