അധികാരത്തില്‍ തുലാസിലായ നെതന്യാഹു; ഇനി ഇസ്രയേൽ-ഇന്ത്യ ബന്ധത്തിന്റെ ഭാവിയെന്ത്?

ആര് ഭരിക്കണമെന്നതിലേക്കെത്താന്‍ അറബ് പാര്‍ട്ടികളുടെ തീരുമാനം നിര്‍ണായകമാകും.
അധികാരത്തില്‍ തുലാസിലായ നെതന്യാഹു; ഇനി ഇസ്രയേൽ-ഇന്ത്യ ബന്ധത്തിന്റെ ഭാവിയെന്ത്?
Image: X
Published on: 
Updated on: 

ഭരിക്കുന്ന പാര്‍ട്ടിയടക്കം ആര്‍ക്കും സന്തോഷിക്കാനുള്ള വക നല്‍കാതെയാണ് ഇസ്രയേല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുന്നത്. ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. ആരാകും സര്‍ക്കാരുണ്ടാക്കുകയെന്നത് ഇപ്പോഴും കാണാമറയത്താണ്. നെതന്യാഹുവിന് കീഴിലുള്ള സര്‍ക്കാരിന് തന്നെ സാധ്യതയുണ്ടെങ്കിലും അറബ് പാര്‍ട്ടികള്‍ ആരെ പിന്തുണയ്ക്കുമെന്നതോ, ഏത് കക്ഷി ലികുഡ് പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നതിലോ ഇതുവരെ തീര്‍ച്ചയില്ല.

നെതന്യാഹുവിന്റെ ഭാവി ഇപ്പോഴും തുലാസിലാണ്. 120 അംഗ ക്‌നെസെറ്റില്‍ 53 സീറ്റുകളാണ് നെതന്യാഹുവിന് ലഭിച്ചത്. 61 സീറ്റിന്റെ ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുകയുള്ളു. ഗാദി എയ്‌സന്‍കോട്ട് നയിക്കുന്ന പാര്‍ട്ടിക്ക് 48 സീറ്റുകളാണ് ലഭിച്ചത്. അറബ് പാര്‍ട്ടികള്‍ക്ക് 19 സീറ്റും ലഭിച്ചിട്ടുണ്ട്.

ആര് ഭരിക്കണമെന്നതിലേക്കെത്താന്‍ അറബ് പാര്‍ട്ടികളുടെ തീരുമാനം നിര്‍ണായകമാകും. എന്നാല്‍ എയ്‌സന്‍കോട്ടും ലികുഡ് പാര്‍ട്ടിയും ചേര്‍ന്ന് ഭരിക്കുമോ എന്ന സാധ്യതയും ആളുകള്‍ നോക്കികാണുന്നുണ്ട്.

അധികാരത്തില്‍ തുലാസിലായ നെതന്യാഹു; ഇനി ഇസ്രയേൽ-ഇന്ത്യ ബന്ധത്തിന്റെ ഭാവിയെന്ത്?
ഭരണഘടന കോടതി അധ്യക്ഷനെ സസ്പെന്‍റ് ചെയ്തു; ഫ്രാന്‍സിന് പുറമേ പോളണ്ടിലും തെരുവ് പ്രക്ഷോഭം, രാജ്യം നാടകീയമായ ഭരണഘടനാ പ്രതിസന്ധിയിലേക്ക്

ഇന്ത്യയെ എങ്ങനെ ബാധിക്കും?

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയും ഇസ്രയേലും തമ്മില്‍ ദൃഢമായ ബന്ധമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതന്യാഹുവും തമ്മില്‍ വ്യക്തിപരമായും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. ആയുധങ്ങള്‍ വാങ്ങുന്നതിലും സാങ്കേതികവും സൈബര്‍ സുരക്ഷയിലും എഐ, കൃഷി, ബഹിരാകാശം, വ്യാപാരം തുടങ്ങിയ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മില്‍ മികച്ച ബന്ധമാണുള്ളത്.

പ്രതിരോധം തന്നെയാണ് ഇന്ത്യ-ഇസ്രയേല്‍ ബന്ധത്തിന്റെ നെടുംതൂണ്‍. ഇസ്രയേലിന്റെ മൊത്തം ആയുധ കയറ്റുമതിയുടെ 40 ശതമാനവും ഇന്ത്യയിലേക്കാണെത്തുന്നത്. എന്നാല്‍ നെതന്യാഹു അല്ല പ്രധാനമന്ത്രിയാകുന്നതെങ്കില്‍ സാങ്കേതിക കാര്യങ്ങളിലും വ്യാപാരങ്ങളിലുമടക്കം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിവരും. അധികാരത്തില്‍ മാറ്റമുണ്ടായാല്‍ അത് ഇന്ത്യയുമായുള്ള ബന്ധത്തിലും മാറ്റങ്ങള്‍ വരുത്തിയേക്കാം എന്ന ആശങ്കയുമുണ്ട്.