"ഇറാനിൽ ഇന്ന് വലിയ ആക്രമണം നടത്തും"; മുന്നറിയിപ്പ് നൽകി യുഎസ് പ്രതിരോധ സെക്രട്ടറി

ഇറാനിൽ ഇൻ്റർനെറ്റ് ലഭ്യമാക്കാനുള്ള ശ്രമം ആരംഭിച്ചെന്ന് ഹെഗ്സെത്ത് വ്യക്തമാക്കി.
Hegseth and Trump
പീറ്റ് ഹെഗ്സെത്ത്
Published on
Updated on

ടെഹ്റാൻ: ഇറാനെതിരെ ഇന്ന് അതിശക്തമായ ആക്രമണം നടത്തുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ഇറാനെതിരെ യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് ഉണ്ടാവുകയെന്ന് പീറ്റ് ഹെഗ്സെത്ത് ഇറാന് മുന്നറിയിപ്പ് നൽകി. ഇറാനിൽ ഇൻ്റർനെറ്റ് ലഭ്യമാക്കാനുള്ള ശ്രമം ആരംഭിച്ചെന്ന് ഹെഗ്സെത്ത് വ്യക്തമാക്കി.

അതേസമയം, വാഷിങ്ടണിലെ യുഎസ് ആർമി ബേസ് ക്യാംപിന് മുകളിൽ അജ്ഞാത ഡ്രോണുകൾ കണ്ടെത്തിയത് ആശങ്ക പരത്തിയിട്ടുണ്ട്. മാർകോ റൂബിയോയും പീറ്റ് ഹെഗ്സെത്തും താമസിക്കുന്ന സ്ഥലത്താണ് ഡ്രോണുകൾ കണ്ടതെന്നാണ് റിപ്പോർട്ട്.

Hegseth and Trump
"ഗൾഫ് മേഖലയിൽ ഉടനീളമുള്ള ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കും"; ഭീഷണി ഉയർത്തി ഇറാൻ

ഇറാനിലെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് ആക്രമണത്തെ കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്ക് കൊടിപിടിക്കുന്നത് യുഎസ് മുന്നിൽ നിന്നാണെന്ന് പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. പതിറ്റാണ്ടുകളായി ഇന്ധനത്തെ ആയുധമാക്കി വച്ചിരിക്കുകയാണ് ഇറാൻ. ഇസ്രയേൽ ഉചിതമായ മറുപടിയാണ് നൽകിയതെന്നും യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com