കാനഡയിലെ മനിറ്റോബയില്‍ കത്തിക്കുത്ത്, രണ്ട് പേര്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്കേറ്റു

26 കാരനായ തൈറോണ്‍ സിമാര്‍ഡ് ആണ് 18 വയസുള്ള സഹോദരിയെ കുത്തിക്കൊലപ്പെടുത്തിയത്.
കാനഡയിലെ മനിറ്റോബയില്‍ കത്തിക്കുത്ത്, രണ്ട് പേര്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്കേറ്റു
Published on

കാനഡയിലെ മനിറ്റോബ പ്രവിശ്യയിലുണ്ടായ കത്തിക്കുത്തിന് പിന്നാലെ അക്രമി അടക്കം രണ്ടുപേര്‍ മരിച്ചു. അക്രമി തന്റെ സോഹദരിയെ കുത്തിക്കൊലപ്പെടുത്തുകയും ഏഴ് പേരെ കത്തികൊണ്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

കത്തിക്കുത്തിന് പിന്നാലെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വാഹനവുമായി ഇടിച്ചുണ്ടായ അപകടത്തിലാണ് അക്രമി മരിച്ചത്.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് അറിയിച്ചു. സംഭവമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ആര്‍സിഎംപി വ്യക്തമാക്കി.

കാനഡയിലെ മനിറ്റോബയില്‍ കത്തിക്കുത്ത്, രണ്ട് പേര്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്കേറ്റു
പ്രജകളെ കാണാൻ മാവേലി തമ്പുരാനെത്തി; സമൃദ്ധിയുടെ നിറവിൽ ഇന്ന് തിരുവോണം

26 കാരനായ തൈറോണ്‍ സിമാര്‍ഡ് ആണ് 18 വയസുള്ള സഹോദരിയെ കുത്തിക്കൊലപ്പെടുത്തിയത്. അക്രമിചെ പിന്തുടരുന്നതിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാച മനിറ്റോബയിലെ ഹോളോ വാട്ടര്‍ ഫസ്റ്റ് നേഷനിലാണ് അക്രമം നടന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com