വെനസ്വേലയിൽ വൻ സ്ഫോടനം: ആക്രമണത്തിന് ഉത്തരവിട്ടത് ട്രംപെന്ന് റിപ്പോർട്ട്

കൊളംബിയൻ പ്രസിഡൻ്റ് ഗുസ്താവോ പെട്രോ ആക്രമണ വിവരം സ്ഥിരീകരിച്ചു
വെനസ്വേലയിൽ വൻ സ്ഫോടനം: ആക്രമണത്തിന് ഉത്തരവിട്ടത് ട്രംപെന്ന് റിപ്പോർട്ട്
Source: X
Published on
Updated on

വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ വൻ സ്ഫോടനം. ആക്രമണത്തിന് ഉത്തരവിട്ടത് യുഎസ് പ്രസിഡൻ്റ് ട്രംപെന്ന് യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് റിപ്പോർട്ട്. യുഎസ് ആർമി ഹെലികോപ്റ്ററുകളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. കൊളംബിയൻ പ്രസിഡൻ്റ് ഗുസ്താവോ പെട്രോ ആക്രമണ വിവരം സ്ഥിരീകരിച്ചു.

ഫോർട്ട് ടിയുന സൈനിക താവളത്തിനും ലാ കാർലോട്ട വ്യോമതാവളത്തിനും സമീപത്ത് സ്ഫോടനം നടന്നിട്ടുണ്ട്. ഏഴിടങ്ങളിൽ സ്ഫോടനം നടന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം കരയാക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ആക്രമണം.

വെനസ്വേലയുടെ എണ്ണ, ധാതു വിഭവങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക ആക്രമണമാണിതെന്നാണ് സൂചന. അമേരിക്കയുടെ പദ്ധതി വിജയിക്കില്ലെന്നും വെനസ്വേല പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

News Malayalam 24x7
newsmalayalam.com