''റഷ്യയിൽ വാട്‌സ്ആപ്പ് പൂര്‍ണമായും നിരോധിക്കാൻ നീക്കം"; ലക്ഷ്യം ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്ന ആപ്പ് ഉപയോഗിപ്പിക്കുകയെന്ന് മെറ്റ

ആളുകളെ ട്രാക്ക് ചെയ്യുന്ന ഒരു ആപ്പ് നിര്‍ബന്ധപൂര്‍വ്വം ഉപയോഗിപ്പിക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് വാട്‌സ്ആപ്പ് ആരോപിച്ചു.
''റഷ്യയിൽ വാട്‌സ്ആപ്പ് പൂര്‍ണമായും നിരോധിക്കാൻ നീക്കം"; ലക്ഷ്യം ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്ന ആപ്പ് ഉപയോഗിപ്പിക്കുകയെന്ന് മെറ്റ
Published on
Updated on

മോസ്‌കോ: റഷ്യ പൂര്‍ണമായും വാട്‌സ്ആപ്പ് നിരോധിക്കാന്‍ ഒരുങ്ങുന്നുവെന്ന് മെറ്റ. ഇന്റര്‍നെറ്റില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിനും രാജ്യത്ത് തന്നെ വികസിപ്പിച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് റഷ്യ ഇത്തരം ഒരു നടപടികളിലേക്ക് കടന്നിരിക്കുന്നതെന്ന് മെറ്റ വക്താവ് റോയ്‌ട്ടേഴ്‌സിനോട് പറഞ്ഞു.

2022ല്‍ യുക്രെയ്‌നിലെ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ വിദേശ വിവര സാങ്കേതിക ദാതാക്കളുമായുള്ള തര്‍ക്കം രൂക്ഷമായിരുന്നു. മാക്‌സ് (MAX) എന്ന് പേരായ സംസ്ഥാനത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ആപ്പ് പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മെറ്റ പറയുന്നു. എന്നാല്‍ ഉപഭോക്താക്കളെ ട്രാക്ക് ചെയ്യാന്‍ ആപ്പ് ഉപയോഗിച്ചേക്കുമെന്ന വിമര്‍ശനവും മാക്‌സിനെതിരെ ഉയരുന്നുണ്ട്. അതേസമയം ഇത്തരം ആരോപണങ്ങള്‍ റഷ്യ തള്ളുകയും ചെയ്തിരുന്നു.

''റഷ്യയിൽ വാട്‌സ്ആപ്പ് പൂര്‍ണമായും നിരോധിക്കാൻ നീക്കം"; ലക്ഷ്യം ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്ന ആപ്പ് ഉപയോഗിപ്പിക്കുകയെന്ന് മെറ്റ
പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങി ബംഗ്ലാദേശ്; 12.70 കോടി പേർ ഇന്ന് വിധിയെഴുതും

രാജ്യം തന്നെ നേരിട്ട് നടത്തുന്ന ആളുകളെ ട്രാക്ക് ചെയ്യുന്ന ഒരു ആപ്പ് നിര്‍ബന്ധപൂര്‍വ്വം ഉപയോഗിപ്പിക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് വാട്‌സ്ആപ്പ് ആരോപിച്ചു. ഉപയോക്താക്കളുമായി ബന്ധപ്പെട്ടുകൊണ്ട് തന്നെ നില്‍ക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും വാട്‌സ്ആപ്പ് അറിയിച്ചു.

നേരത്തെ തന്നെ റഷ്യ യുഎസ് ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 2026 ഓടെ പൂര്‍ണമായും വാട്‌സ് ആപ്പ് നിരോധിക്കുമെന്നും അറിയിച്ചിരുന്നു.

''റഷ്യയിൽ വാട്‌സ്ആപ്പ് പൂര്‍ണമായും നിരോധിക്കാൻ നീക്കം"; ലക്ഷ്യം ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്ന ആപ്പ് ഉപയോഗിപ്പിക്കുകയെന്ന് മെറ്റ
"വ്യോമാതിര്‍ത്തിയിലെത്തിയ ഡ്രോണുകള്‍ നിര്‍വീര്യമാക്കി"; എല്‍ പാസോയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കുന്നു

എന്നാല്‍ വാട്‌സ്ആപ്പിന് റഷ്യയിലുള്ള നിയന്ത്രണം ഒഴിവാക്കുമോ എന്ന ചോദ്യത്തോട് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് റഷ്യന്‍ മാധ്യമമായ ടാസ്സിന് മറുപടി നല്‍കിയിരുന്നു. നിയമനിര്‍മ്മാണം നിറവേറ്റുന്നതിന്റെ ചോദ്യമാണെന്നാണ് പെസ്‌കോവ് പറഞ്ഞത്. റഷ്യന്‍ അധികൃതരുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാനും റഷ്യന്‍ നിയമങ്ങളുമായി സഹകരിച്ച് പോകാനും മെറ്റ തയ്യാറാണെങ്കില്‍ ചര്‍ച്ചയ്ക്കായി ഒരു സാധ്യതയുണ്ടെന്നും പെസ്‌കോവ് പറഞ്ഞു.

എന്നാല്‍ മെറ്റ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ ഇരിക്കുകയും റഷ്യന്‍ നിയമനിര്‍മ്മാണവുമായി പൊരുത്തപ്പെടാന്‍ തയ്യാറാകാതെ ഇരിക്കുകയും ചെയ്താല്‍ ഒരു സാധ്യതയും പിന്നെ നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com