റഷ്യയില്‍ സൈനിക കാര്‍ഗോ വിമാനം തകര്‍ന്നുവീണു; 29 പേര്‍ക്ക് ദാരുണാന്ത്യം

നിറയെ കുന്നുകളുള്ള പ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്
റഷ്യയില്‍ സൈനിക കാര്‍ഗോ വിമാനം തകര്‍ന്നുവീണു; 29 പേര്‍ക്ക് ദാരുണാന്ത്യം
Published on
Updated on

മോസ്‌കോ: റഷ്യയില്‍ സൈനിക കാര്‍ഗോ വിമാനം തകര്‍ന്ന് 29 പേര്‍ മരിച്ചു. ക്രിമിയയിലാണ് ആന്റണോവ് എഎന്‍ 26 എന്ന വിമാനം തകര്‍ന്നുവീണത്.

വിമാനത്തിലുണ്ടായിരുന്നത് 23 യാത്രികരും ആറ് ക്രൂ അംഗങ്ങളുമായിരുന്നു. മുഴുവന്‍ പേരും അപകടത്തില്‍ മരിച്ചെന്നാണ് അധികൃതര്‍ അറിയിക്കുന്ന വിവരം.

റഷ്യയില്‍ സൈനിക കാര്‍ഗോ വിമാനം തകര്‍ന്നുവീണു; 29 പേര്‍ക്ക് ദാരുണാന്ത്യം
യുദ്ധം അവസാനിപ്പിക്കാം; സുരക്ഷാ കാര്യങ്ങളിൽ ഉൾപ്പെടെ ഉറപ്പ് വേണമെന്ന് ഇറാൻ, ലക്ഷ്യസാധ്യത്തിനരികെയെന്ന് ട്രംപ്

സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് റഷ്യ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അപകടം സംഭവിച്ചത്. ആറ് മണിയോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നും പിന്നാലെ വിമാനം ക്രിമിയയില്‍ തകര്‍ന്ന് വീഴുകയായിരുന്നു എന്നും മന്ത്രാലയം വ്യക്തമാക്കി.

നിറയെ കുന്നുകളുള്ള പ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്. ക്രിമിയ 2014ല്‍ യുക്രെയ്‌നില്‍ നിന്ന് റഷ്യ പിടിച്ചെടുത്തതാണ്.

റഷ്യയില്‍ സൈനിക കാര്‍ഗോ വിമാനം തകര്‍ന്നുവീണു; 29 പേര്‍ക്ക് ദാരുണാന്ത്യം
മനുഷ്യരെയും വഹിച്ച് ചാന്ദ്രദൗത്യം; ചരിത്രം കുറിക്കാൻ ആർട്ടെമിസ് 2

'അപകടം നടന്ന സ്ഥലം തെരച്ചില്‍ സംഘം കണ്ടെത്തി. വിമാനത്തിലുണ്ടായിരുന്ന ആറ് ക്രൂ അംഗങ്ങളും 23 യാത്രക്കാരും കൊല്ലപ്പെട്ടു,' റഷ്യയുടെ പ്രതിരോധ മന്ത്രലായം അറിയിച്ചു. സൈന്യത്തില്‍ നിന്നുള്ള ഒരു കമ്മീഷന്‍ സ്ഥലത്ത് പ്രവര്‍ത്തിച്ചു വരികയാണെന്നും മന്ത്രാലയം അറിയിച്ചു.

News Malayalam 24x7
newsmalayalam.com