ഓരോ 24 മണിക്കൂറിലും ഗാസയിൽ പട്ടിണിമൂലം മരിച്ചുവീഴുന്നത് പത്തിലധികം പേർ; വെടിനിർത്തൽ ആവശ്യം ശക്തം

21 മാസത്തോളമായി തുടരുന്ന ഹമാസ് - ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഏകദേശം 20 ലക്ഷത്തിലധികം ആളുകളാണ് പട്ടിണി അനുഭവിക്കുന്നത്
Gaza is starving, Gaza firing in Aid centres
പട്ടിണിയും പോഷകാഹാരക്കുറവും കാരണം ആളുകൾ മരിക്കുന്നതായി ഗാസ ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിക്കുന്നുSource: X/ Naveda__
Published on

വെടിനിർത്തൽ ചർച്ചകൾക്കിടയിലും സംഘർഷങ്ങൾക്ക് അയവില്ലാതെ ഗാസ. പട്ടിണി മരണങ്ങൾ ക്രമാതീതമായി വർധിക്കുകയാണ്. ഓരോ 24 മണിക്കൂറിലും പത്തിലധികം ആളുകൾ ഭക്ഷണവും വെള്ളവും കിട്ടാതെ മരിക്കുന്നുവെന്നാണ് റിപ്പോർട്ട് . എത്രയും വേഗം വെടിനിർത്തൽ പ്രാബല്യത്തിലാക്കണമെന്നാണ് സന്നദ്ധ സംഘടനകളുടെ ആവശ്യം.

കഴിഞ്ഞ അഞ്ച് മാസമായി ഗാസയിലേക്ക് വെള്ളമടക്കമുള്ള അവശ്യ സാധനങ്ങളുടെ വിതരണത്തിന് ഇസ്രയേൽ ഉപരോധമേർപ്പെടുത്തിയത് പട്ടിണി മരണങ്ങൾ വർധിക്കാനിടയാക്കി. 100 ലധികം സന്നദ്ധ സംഘടനകൾ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ. പട്ടിണിയും പോഷകാഹാരക്കുറവും കാരണം ആളുകൾ മരിക്കുന്നതായി ഗാസ ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിക്കുന്നു.

21 മാസത്തോളമായി തുടരുന്ന ഹമാസ് - ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഏകദേശം 20 ലക്ഷത്തിലധികം ആളുകളാണ് പട്ടിണി അനുഭവിക്കുന്നത്. ഭക്ഷണത്തിനായി കാത്തുനിൽക്കുന്നവർക്കെതിരെ പല തവണ ഇസ്രയേൽ സൈന്യം വെടിയുതിർത്തു . വിശപ്പടക്കാൻ കാത്ത് നിന്ന സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്.

Gaza is starving, Gaza firing in Aid centres
"ഞങ്ങൾ വിശപ്പിൽ മുങ്ങുകയാണ്, ക്ഷീണത്താൽ വിറയ്ക്കുകയാണ്"; ഗാസയിലെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ ആഗോളതലത്തിൽ നടപടി ആവശ്യപ്പെട്ട് അൽ ജസീറ

എത്രയും പെട്ടെന്ന് വെടിനിർത്തൽ പ്രഖ്യാപനമുണ്ടായില്ലെങ്കിൽ ഗാസയിലെ ജനങ്ങളുടെ അവസ്ഥ അതീവ ഗുരുതരമാകുമെന്ന് സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ടൺ കണക്കിന് ഭക്ഷണ സാധനങ്ങൾ ഗാസയ്ക്ക് പുറത്ത് അതിർത്തികളിൽ കെട്ടികിടക്കുന്നുണ്ട്. ഇസ്രയേൽ ഉപരോധമേർപ്പെടുത്തിയത് കൊണ്ട് മാത്രമാണ് ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ സാധിക്കാത്തതെന്നും സംഘടനകൾ വ്യക്തമാക്കി.

ഗാസയിലെ ജനങ്ങൾ രൂക്ഷമായ പട്ടിണിയാണ് അനുഭവിക്കുന്നതെന്നും മാനുഷികമായ ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറെസ് പറഞ്ഞു .

Related Stories

No stories found.
News Malayalam 24x7
newsmalayalam.com