ഒടുവില്‍ കൊതുക് അവിടെയും എത്തി; റെയ്‌ക്‌ജാവിക്കിന് "ആ പദവി" നഷ്ടമായി

ഭൂമിയില്‍ കൊതുകില്ലാതിരുന്ന പ്രദേശം എന്ന പദവിയാണ് റെയ്‌ക്‌ജാവിക്കിന് ഇതോടുകൂടി നഷ്ടമായത്.
Reykjavík
Published on
Updated on

റെയ്‌ക്‌ജാവിക്: ഭൂമിയില്‍ കൊതുകില്ലാതിരുന്ന പ്രദേശം എന്ന പദവി റെയ്‌ക്‌ജാവിക്കിന് നഷ്ടമായി. തണുത്ത സമുദ്ര കാലാവസ്ഥയും അസ്ഥിരമായ മഞ്ഞുരുകലും കാരണം കൊതുകുകൾ ഇവിടെ വളരാനുള്ള സാഹചര്യമില്ലെന്നാണ് ശാസ്ത്രജ്ഞർ വളരെക്കാലമായി വിശ്വസിച്ചിരുന്നത്.

പരിസ്ഥിതിയിലുണ്ടായ ഇത്തരത്തിലൊരു മാറ്റം അപായ സൂചനയിലേക്കാണ് വിരൽചൂണ്ടുന്നതെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. പരിസ്ഥിതിയുണ്ടായ മാറ്റങ്ങളാണ് കൊതുകിൻ്റെ സാന്നിധ്യം ഉണ്ടാകാൻ കാരണമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ആഗോള ശരാശരിയേക്കാൾ ഏകദേശം നാലിരട്ടി വേഗത്തിലാണ് ആർട്ടിക് പ്രദേശത്തെ താപനില ഉയരുന്നത്. 

Reykjavík
"എന്താണോ ഉള്ളത് അതുകൊണ്ട് ജീവിക്കുക": വീണ്ടും വൈറലായി പിണറായിയുടെ അഭിമുഖം

റെയ്‌ക്‌ജാവിക്കിന് തൊട്ട് വടക്ക് ഭാഗത്ത് കൊതുകുകളെ കണ്ടെത്തിയതായി സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഗവേഷകർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കടിക്കുന്ന പ്രാണികളില്ലാത്ത ഏക ആർട്ടിക് രാഷ്ട്രമെന്ന ഐസ്‌ലാൻഡിൻ്റെ പദവി ഔദ്യോഗികമായി നഷ്ടപ്പെട്ടു.

News Malayalam 24x7
newsmalayalam.com