മോദിയും ട്രംപും മുഖാമുഖം! ജി7 ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്തിയേക്കും

ഫ്രാൻസ് ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ ഇരുനേതാക്കളുടെയും പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്
Modi Trump
നരേന്ദ്ര മോദിയും ട്രംപുംSource: X/ @sidhant
Published on
Updated on

ഡൽഹി: ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നേരിട്ട് കൂടിക്കാഴ്ച നടത്തിയേക്കും. ഫ്രാൻസ് ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ ഇരുനേതാക്കളുടെയും പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയിൽ മോദിയുടെ യുഎസ് സന്ദർശനത്തിന് ശേഷം, ട്രംപും മോദിയും തമ്മിൽ കൂടിക്കാഴ്ച നടന്നിട്ടില്ല. ആതിഥേയനായ ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെ മറ്റ് ജി 7 നേതാക്കളുമായും പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്നാണ് സൂചന.

വ്യാപാരം, റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ വാങ്ങൽ, ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചതായുള്ള ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദം തുടങ്ങി നിരവധി വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ മൂലം ഇന്ത്യ-യുഎസ് ബന്ധം വഷളായിരുന്നു. ഇതിൽ ചിലത് ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും കഴിഞ്ഞ മാസം ഇന്ത്യ സന്ദർശിച്ച സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബി എസ് സന്ദർശിക്കാനായി മോദിയെ ക്ഷണിച്ചിരുന്നു.

Modi Trump
ഈ യുദ്ധദുരിതത്തിന് അന്ത്യമില്ലേ?

ക്ഷണം സ്വീകരിച്ചതായി ഇന്ത്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഡിസംബറിൽ നടക്കുന്ന ജി20 ഉച്ചകോടിക്കായി മോദി ഫ്ലോറിഡയിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ. ജൂൺ 15 മുതൽ 17 വരെയാണ് ഫ്രാൻസിലെ ഇവിയനിലാണ് 52ാമത് ജി 7 ഉച്ചകോടി നടക്കുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥ, സുരക്ഷാ വിഷയങ്ങൾ, അന്താരാഷ്ട്ര നയതന്ത്രം എന്നിവയാണ് ഈ വർഷത്തെ പ്രധാന അജണ്ട.

News Malayalam 24x7
newsmalayalam.com