കണ്ണിന് കുളിർമയേകാൻ ടുലിപ് പൂക്കൾ; വസന്തത്തെ വരവേൽക്കാൻ ഒരുങ്ങി നെതർലൻഡ്സ്

തോട്ടത്തിൽ പ്രവേശിക്കുന്ന പൊതുജനങ്ങൾക്ക് 10 പൂക്കൾ വീതം സൗജന്യമായി പറിച്ചെടുക്കാവുന്നതാണ്
Tulip season in Netherlands
Tulip season in NetherlandsSource; Social Media
Published on
Updated on

ശിശിരകാലമൊഴിയും മുൻപേ വസന്തത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് നെതർലൻഡ്സ്. യൂറോപ്പിൽ അതിശൈത്യമാണെങ്കിലും, നെതർലൻഡ്സിൽ ടുലിപ് സീസണിൻ്റെ ആരംഭകാലമാണ്. വസന്തകാലത്തെ വരവേൽക്കാൻ ശൈത്യകാലത്തിൻ്റെ മധ്യത്തിലൊരാഘോഷം. ആംസ്റ്റർഡാമിൽ 2 ലക്ഷം ടുലിപ് പൂക്കളാണ് സന്ദർശകർക്ക് വിതരണം ചെയ്തത്.

Tulip season in Netherlands
Source: Social Media

രണ്ട് മാസത്തിനപ്പുറം മഞ്ഞിൻ്റെ കാഴ്ചകളൊക്കെ ഇളം വെയിലിലേക്ക് മാറും. പൂത്തുതളിര്‍ത്തു നില്‍ക്കുന്ന വൃക്ഷങ്ങളും പൂക്കളുമൊക്കെയായി യൂറോപ്പ് വസന്തത്തിലേക്ക് കടക്കും. ലോകത്തെ വസന്തോത്സവങ്ങളിൽ ടുലിപ് പൂക്കൾക്ക് എന്നും വലിയൊരു സ്ഥാനമുണ്ട്. ഇംഗ്ലണ്ടിലും നെതർലൻഡ്സിലും ഇറ്റലിയിലും വസന്തകാലത്ത് ആദ്യം വിരിയുന്ന പൂക്കളാണ് ടുലിപുകൾ.

Tulip season in Netherlands
Source: Social Media

മാർച്ച് അവസാനം മുതൽ മെയ് മാസത്തിൻ്റെ പകുതി വരെയാണ് ടുലിപ് വസന്തം. ഏപ്രിൽ പകുതിയോടെ ടുലിപ് പാടങ്ങൾ പല വർണം തീർക്കും. ഈ കാഴ്ച കാണാൻ പൂന്തോട്ടങ്ങളിലേക്ക് വിനോദ സഞ്ചാരികൾ ഒഴുകിയെത്തും. ജനുവരിയിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് ടുലിപ് സീസണിൻ്റെ ഔദ്യോഗിക തുടക്കം. ആംസ്റ്റർഡാമിലെ മ്യൂസിയം സ്‌ക്വയറിലാണ് പ്രധാന ആഘോഷം.

Tulip season in Netherlands
Source: Social Media

ഇവിടെ 2 ലക്ഷത്തിലധികം ടുലിപ് പൂക്കൾ ഉപയോഗിച്ച് ഒരു വലിയ താൽക്കാലിക തോട്ടം നിർമ്മിക്കുന്നു. തോട്ടത്തിൽ പ്രവേശിക്കുന്ന പൊതുജനങ്ങൾക്ക് 10 പൂക്കൾ വീതം സൗജന്യമായി പറിച്ചെടുക്കാവുന്നതാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം പൂക്കൃഷി മെച്ചത്തിലാണെന്നാണ് കർഷകർ പറയുന്നത്. സീസണാകുമ്പോഴേക്കും വഴിയോരങ്ങളിലെ കടകളിൽ ടുലിപ് പൂക്കൾ നിറയും.

Tulip season in Netherlands
Source: Social Media

ഈ പൂക്കൾ കാണാൻ മാത്രം നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്. ലോകത്തെ ഏറ്റവും വലിയ ടുലിപ് ഉൽപാദകരാണ് നെതർലൻഡ്‌സ്. മൊത്തം ടുലിപ് പൂമൊട്ടുകളുടെ 77 ശതമാനവും ഉൽപാദിപ്പിക്കുന്നത് ഇവിടെയാണ്. കഴിഞ്ഞ വർഷം മാത്രം 20 ദശലക്ഷം ടുലിപ് പൂക്കളാണ് നെതർലൻഡ്സിൽ നിന്ന് കയറ്റുമതി ചെയ്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com