ചുമതലയേറ്റ് മണിക്കൂറുകള്‍ മാത്രം, വാര്‍ത്താസമ്മേളനത്തിനിടെ സ്വീഡനിലെ ആരോഗ്യമന്ത്രി കുഴഞ്ഞുവീണു

ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സംസാരിക്കുന്നത് ശ്രദ്ധിക്കുകയായിരുന്ന ലാന്‍ പെട്ടെന്ന് മുന്നോട് ചരിയുകയും പോഡിയത്തോടൊപ്പം കമഴ്ന്നു വീഴുകയുമായിരുന്നു
ചുമതലയേറ്റ് മണിക്കൂറുകള്‍ മാത്രം, വാര്‍ത്താസമ്മേളനത്തിനിടെ സ്വീഡനിലെ ആരോഗ്യമന്ത്രി കുഴഞ്ഞുവീണു
Published on

സ്വീഡനിലെ പുതുതായി നിയമിതതയായ ആരോഗ്യമന്ത്രി എലിസബെത്ത് ലാന്‍ വാര്‍ത്താസമ്മേളനത്തിനിടെ കുഴഞ്ഞുവീണു. ചുമതലയേറ്റ് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് 48 കാരിയായ എലിസബെത്ത് ലാന്‍ കുഴഞ്ഞു വീണത്.

സ്വീഡനിലെ പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്‌സണ്‍, ക്രിസ്ത്യന്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടി നേതാവ് എബ്ബാ ബുഷ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് സംഭവം. ആരോഗ്യമന്ത്രിയും ഇവര്‍ക്കൊപ്പം വേദിയില്‍ ഉണ്ടായിരുന്നു.

ചുമതലയേറ്റ് മണിക്കൂറുകള്‍ മാത്രം, വാര്‍ത്താസമ്മേളനത്തിനിടെ സ്വീഡനിലെ ആരോഗ്യമന്ത്രി കുഴഞ്ഞുവീണു
പാരീസില്‍ പള്ളിക്ക് മുന്നില്‍ പന്നിത്തലകള്‍, ചിലതില്‍ മാക്രോണിന്റെ പേരും; അന്വേഷണം ആരംഭിച്ച് പൊലീസ്

ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സംസാരിക്കുന്നത് ശ്രദ്ധിക്കുകയായിരുന്ന ലാന്‍ പെട്ടെന്ന് മുന്നോട് ചരിയുകയും പോഡിയത്തോടൊപ്പം കമഴ്ന്നു വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ലാനിനടുത്തേക്ക് പോകുന്നതും എബ്ബാ ബുഷ് അടക്കമുള്ളവരും മാധ്യമപ്രവര്‍ത്തകരും ലാനിനടുത്തേക്ക് സഹായിക്കുന്നതിനായി വരുന്നത് കാണാം. സുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധിക്കുന്നത് വരെ കുറച്ചു സമയത്തേക്ക് ലാന്‍ അബോധാവസ്ഥയിലായിരുന്നുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലാന്‍ പിന്നാലെ വീണ്ടും വാര്‍ത്താ സമ്മേളനം തുടരുകയും ചെയ്തു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്ന ചില അവസരങ്ങളില്‍ ഇങ്ങനെ സംഭവിക്കാമെന്നും അവര്‍ പറഞ്ഞു.

'ഇന്ന് ഒരു സാധാരണ ചൊവ്വാഴ്ച ദിവസം അല്ലായിരുന്നു. നിങ്ങളുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്ന ഘട്ടങ്ങൡ ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കാം,' ലാന്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ വാര്‍ത്താസമ്മേളനത്തിലെ ചോദ്യോത്തരവേള അവസാനിപ്പിച്ചു.

തിങ്കളാഴ്ച ആക്കോ അങ്കാര്‍ബെര്‍ഗ് ജോഹാന്‍സണ്‍ രാജിവെച്ചതിന് പിന്നാലെയാണ് ചൊവ്വാഴ്ച ലാന്‍ ആരോഗ്യമന്ത്രിയായി ചുമതലേയറ്റത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com