
സമാധാനത്തിനുള്ള നൊബേല്‍ വെനസ്വേലയിലെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്കും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും സമര്‍പിക്കുന്നതായി മരിയ കൊറീന മച്ചാഡോ. എല്ലാ വെനസ്വേലക്കാര്‍ക്കും സ്വാതന്ത്ര്യം പിടിച്ചടക്കാനുള്ള പോരാട്ടത്തിന് ഈ പുരസ്‌കാരം ഒരു വെളിച്ചമാകുമെന്നും മരിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
'ഈ അംഗീകാരം എല്ലാ വെനസ്വേലക്കാര്‍ക്കും സ്വാതന്ത്ര്യം പിടിച്ചടക്കാനുള്ള പോരാട്ടത്തിന് ഒരു വെളിച്ചമാകും. ഇന്ന് വിജയത്തില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ ട്രംപിനോടും യുഎസിലെ ജനങ്ങളോടും ലാറ്റിന്‍ അമേരിക്കയിലെ ജനങ്ങളോടും സ്വാതന്ത്ര്യവും ജനാധിപത്യവും നേടാന്‍ നമുക്കൊപ്പം സഖ്യമായി ചേര്‍ന്നു നില്‍ക്കുന്ന ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളോടും നന്ദി അറിയിക്കുന്നു. ഈ പുരസ്‌കാരം വെനസ്വേലയിലെ കഷ്ടപ്പെടുന്ന ജനതയ്ക്കും ഞങ്ങളെ പിന്തുണയ്ക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും സമര്‍പ്പിക്കുന്നു,' മരിയ കുറിച്ചു.
വെനസ്വേലയിലെ പ്രതിപക്ഷ നേതാവാണ് മരിയ കൊറീന മച്ചാഡോ. വെനസ്വലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിനാണ് ജനാധിപത്യ അവകാശ പ്രവര്‍ത്തകയായ മരിയയ്ക്ക് പുരസ്‌കാരം ലഭിച്ചത്. വെനസ്വേലയുടെ ഉരുക്കുവനിത എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. സ്വേച്ഛാധിപത്യത്തില്‍ നിന്നും സമാധാനപരമായി ജനാധിപത്യസംരക്ഷണ പോരാട്ടം നടത്തിയതിനാണ് പുരസ്‌കാരം. എന്‍ജിനീയറിംഗ് ബിരുദധാരിയാണ് മറീന കൊറീന.