

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ അവകാശം ഉണ്ടെന്ന വാദവുമായി ഒമാൻ രംഗത്ത്. ഇറാനും ഒമാനും ഹോർമുസിൽ പരമാധികാര അവകാശങ്ങളുണ്ടെന്നാണ് പ്രധാനമായും ഉയർത്തുന്ന വാദം. ഹോർമുസിലെ ഗതാഗത നിയന്ത്രണങ്ങൾ ഉൾപ്പെടെ ഭാവിയിൽ കൈകാര്യം ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തി. യുഎസ്- ഇറാൻ ധാരണ പാലിച്ചാകും സ്വതന്ത്രതവും സുരക്ഷിതവുമായ നാവിക ഗതാഗതം ഒരുക്കാനാണ് നീക്കം.
അതേ സമയം ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ടോൾ ഏർപ്പെടുത്താനുള്ള ഇറാൻ്റെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഇറാനുമായുള്ള അന്തിമ കരാറിലും ഇത് വ്യക്തമാക്കുമെന്നും റൂബിയോ വ്യക്തമാക്കി. ഹോർമൂസില്‍ ടോള്‍ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഇറാന്‍ ഒമാനുമായി കൂടിയാലോചനകള്‍ ആരംഭിച്ചുവെന്ന റിപ്പോർട്ടുകള്‍ക്കിടെയാണ് പ്രതികരണം.
അതേസമയം, അബുദാബിയില്‍ വിമാനമിറങ്ങിയ റൂബിയോ സുപ്രധാന പശ്ചിമേഷ്യൻ പര്യടനത്തിന് തുടക്കമിട്ടു. ഇറാനുമായി കഴിഞ്ഞ ആഴ്ച ഒപ്പുവെച്ച പ്രാഥമിക സമാധാന ഉടമ്പടിയിലെ അവ്യക്തതകള്‍ നീക്കുന്നതിനും സുരക്ഷാ ആശങ്കകള്‍ പരിഹരിക്കുന്നതിനുമാണ് റൂബിയോയുടെ ഗള്‍ഫ് പര്യടനം. യുഎഇയ്ക്ക് ശേഷം, കുവൈത്തും ബഹ്‌റൈനും സന്ദർശിക്കുന്ന റൂബിയോ, ബഹ്‌റൈനിൽ നടക്കുന്ന ജിസിസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും പങ്കെടുക്കും