വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവെയ്പ്പിൽ ചികിത്സയിയിലായിരുന്ന ഒരാൾ മരിച്ചു

ഇന്നലെയുണ്ടായ വെടിവെപ്പിൽ രണ്ട് നാഷണൽ ഗാർഡുമാർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു
വെടിവെപ്പ് നടന്ന സ്ഥലം
വെടിവെപ്പ് നടന്ന സ്ഥലംSource: X
Published on
Updated on

വൈറ്റ് ഹൗസിന് സമീപം വ്യാഴാഴ്ചയുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. നാഷണൽ ഗാർഡ് ഉദ്യോഗസ്ഥ സാറാ ബെക്ക്സ്റ്റോമാണ് മരിച്ചത്. ഇന്നലെയുണ്ടായ വെടിവെപ്പിൽ രണ്ട് നാഷണൽ ഗാർഡുമാർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിൽ ഒരാൾ ഇപ്പോഴും ചികിത്സയിലാണ്.

അക്രമിയെന്ന് സംശയിക്കുന്ന റഹ്മാനുള്ള ലകൻവാൾ എന്നയാളെ പൊലീസ് ഇന്നലെ തന്നെ പിടികൂടിയിരുന്നു. എന്നാൽ അക്രമ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അക്രമിയ്ക്കും വെടിയേറ്റതായാണ് റിപ്പോർട്ടുകൾ. ഇയാളുടെ പരിക്കുകൾ ഗുരുതരമല്ല.

വെടിവെപ്പ് നടന്ന സ്ഥലം
ഷെയ്ഖ് ഹസീനയുടെ ബാങ്ക് ലോക്കറുകളിൽ നിന്ന് പിടിച്ചെടുത്തത് 10 കിലോയോളം സ്വർണം

ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നത്. അക്രമി പ്രകോപനമൊന്നുമില്ലാതെ ഗാർഡുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിൽ ഒരു ഗാർഡ് തിരിച്ച് വെടിയുതിർത്തതിലാണ് അക്രമിക്ക് പരിക്കേറ്റത്. ഗാർഡുകൾ മരിച്ചുവെന്ന് ആദ്യം വിർജീനിയ ഗവർണർ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് തിരുത്തുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com