'കാർഗിലിൽ സ്വന്തം സൈനികരുടെ മൃതദേഹം പോലും സ്വീകരിക്കാത്ത പാകിസ്ഥാന് എന്ത് ധാർമ്മികത?'; യുഎൻ വേദിയിൽ ആഞ്ഞടിച്ച് ഇന്ത്യ

1999-ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സ്വന്തം സൈനികരുടെ മൃതദേഹങ്ങൾ പോലും ഔദ്യോഗികമായി ഏറ്റുവാങ്ങാൻ മടിച്ച പാകിസ്ഥാനാണ് ഇപ്പോൾ മതസ്വാതന്ത്ര്യത്തെക്കുറിച്ചും മരണാനന്തര ചടങ്ങുകളെക്കുറിച്ചും സംസാരിക്കുന്നതെന്ന് അവർ പരിഹസിച്ചു.
Pak Didn't Accept Bodies Of Its Own Soldiers In Kargil
Pak Didn't Accept Bodies Of Its Own Soldiers In KargilNews Malayalam 24x7
Published on: 
Updated on: 

ന്യൂയോർക്ക്: ശവസംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് മതസ്വാതന്ത്ര്യത്തെക്കുറിച്ച് ചർച്ച ചെയ്ത യുഎൻ വേദിയിൽ കാർഗിൽ യുദ്ധത്തിലെ പാകിസ്ഥാന്റെ ഇരട്ടത്താപ്പുകൾ തുറന്നുകാട്ടി യുഎൻ പ്രത്യേക പ്രതിനിധിക്കെതിരെയും പാകിസ്ഥാനെതിരെയും അതിശക്തമായി ആഞ്ഞടിച്ച് ഇന്ത്യ. യുഎന്നിലെ 'മതസ്വാതന്ത്ര്യവും വിശ്വാസവും' സംബന്ധിച്ച പ്രത്യേക റാപ്പോർട്ടറുമായി നടന്ന ചര്‍ച്ചയ്ക്കിടെയാണ് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യസംഘത്തിലെ ഇന്ത്യൻ ഫസ്റ്റ് സെക്രട്ടറി ഭവിക മംഗളാനന്ദനാണ് പാകിസ്ഥാന്റെ ഇരട്ടത്താപ്പ് അക്കമിട്ട് നിരത്തി മറുപടി നൽകിയത്.

1999-ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സ്വന്തം സൈനികരുടെ മൃതദേഹങ്ങൾ പോലും ഔദ്യോഗികമായി ഏറ്റുവാങ്ങാൻ മടിച്ച പാകിസ്ഥാനാണ് ഇപ്പോൾ മതസ്വാതന്ത്ര്യത്തെക്കുറിച്ചും മരണാനന്തര ചടങ്ങുകളെക്കുറിച്ചും സംസാരിക്കുന്നതെന്ന് അവർ പരിഹസിച്ചു. പാകിസ്ഥാൻ ഉപേക്ഷിച്ചുപോയ നിരവധി പാക് സൈനികരുടെ ഭൗതികശരീരങ്ങൾ ഇസ്‌ലാമിക ആചാരപ്രകാരവും പൂർണ്ണ സൈനിക ബഹുമതികളോടെയും ഖബറടക്കിയത് ഇന്ത്യൻ സൈന്യമായിരുന്നുവെന്ന ചരിത്ര യാഥാർത്ഥ്യം യുഎൻ പ്രതിനിധിയെ ഓർമ്മിപ്പിച്ച ഇന്ത്യ, റാപ്പോർട്ടറുടെ റിപ്പോർട്ടിൽ ഇത്തരം നിർണായക വസ്തുതകൾ ഒഴിവാക്കപ്പെട്ടതിനെ നിശിതമായി വിമർശിക്കുകയും ചെയ്തു.

Pak Didn't Accept Bodies Of Its Own Soldiers In Kargil
സിന്ധു നദീജലം: ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ, 'യുദ്ധപ്രഖ്യാപനം' ആവര്‍ത്തിച്ച് പാകിസ്ഥാന്‍

ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനെക്കുറിച്ച് വേവലാതിപ്പെടുന്നതിന് പകരം തങ്ങൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന റാവലക്കോട്ട് അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളിലേക്കാണ് പാകിസ്ഥാൻ ശ്രദ്ധ തിരിക്കേണ്ടതെന്ന് ഭവിക മംഗളാനന്ദൻ തുറന്നടിച്ചു. പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിരന്തരം ചവിട്ടിമെതിക്കപ്പെടുകയാണെന്നും അവരുടെ ജനസംഖ്യ അനുദിനം കുറഞ്ഞുവരികയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകാൻ കഴിയാത്ത ഒരു രാജ്യത്തിന് ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്തെ മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ യാതൊരു ധാർമ്മിക അവകാശവുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

ഭീകരവിരുദ്ധ പോരാട്ടങ്ങളും മനുഷ്യാവകാശങ്ങളും സംബന്ധിച്ച മറ്റൊരു യുഎൻ റാപ്പോർട്ടറുടെ റിപ്പോർട്ടിലെ വസ്തുതാപരമായ പിഴവുകൾക്കെതിരെ ഇന്ത്യൻ ഫസ്റ്റ് സെക്രട്ടറി രഘു പുരിയും രംഗത്തെത്തിയിരുന്നു. ഭീകരതയെ വെള്ളപൂശാനും അന്താരാഷ്ട്ര വേദികളിൽ അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ നടത്താനുമുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ ശക്തമായ തെളിവുകൾ നിരത്തിയാണ് ഇന്ത്യൻ നയതന്ത്രജ്ഞർ ഐക്യരാഷ്ട്രസഭയിൽ പ്രതിരോധിച്ചത്.

Pak Didn't Accept Bodies Of Its Own Soldiers In Kargil
ചൈനയില്‍ നിന്നും ആണവ അന്തര്‍വാഹിനി വാങ്ങാന്‍ പാകിസ്ഥാന്‍ ശ്രമിച്ചു; റിപ്പോര്‍ട്ട് പുറത്ത്
News Malayalam 24x7
newsmalayalam.com