Source: X/ Aditya Raj Kaul
WORLD
പാകിസ്ഥാനിൽ ക്രിക്കറ്റ് മാച്ചിനിടെ സ്റ്റേഡിയത്തിൽ സ്ഫോടനം; ഒരു മരണം
സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പാകിസ്ഥാൻ: ക്രിക്കറ്റ് മാച്ചിനിടെ സ്റ്റേഡിയത്തിലുണ്ടായ സ്ഫോടനത്തിൽ ഒരു മരണം. പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് സ്ഫോടനം ഉണ്ടായത്. ബജൗർ ജില്ലയിലെ ഖാർ തെഹ്‌സിലിലുള്ള കൗസർ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് സ്‌ഫോടനമുണ്ടായത്.
സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നിരവധി കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
സ്ഫോടനം നടത്തിയത് ഒരു ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു ഉപയോഗിച്ചാണെന്ന് ബജൗർ ജില്ലാ പോലീസ് ഓഫീസർ വഖാസ് റഫീഖ് സ്ഥിരീകരിച്ചതായി ദിനപത്രമായ ദി ഡോൺ റിപ്പോർട്ട് ചെയ്തു. അക്രമികൾ പൊലീസ് സ്റ്റേഷന് നേരെയും ആക്രമണം ആസുത്രണം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഒരു തീവ്രവാദ സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.