അറ്റകുറ്റപ്പണികള്‍ പരാജയപ്പെട്ടു; ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ന്ന മുരീദ് എയര്‍ബേസ് കെട്ടിടം ഉപേക്ഷിച്ച് പാകിസ്ഥാന്‍

കെട്ടിടം പൂര്‍ണമായി പൊളിച്ചു നീക്കിയതായാണ് സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
അറ്റകുറ്റപ്പണികള്‍ പരാജയപ്പെട്ടു; ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ന്ന മുരീദ് എയര്‍ബേസ് കെട്ടിടം ഉപേക്ഷിച്ച് പാകിസ്ഥാന്‍
Published on
Updated on

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത പാകിസ്ഥാന്‍ വ്യോമസേനയുടെ മുരീദ് എയര്‍ബേസിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. കെട്ടിടം പൂര്‍ണമായി പൊളിച്ചു നീക്കിയതായാണ് സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

2026 ഫെബ്രുവരിയിലെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പ്രകാരം കെട്ടിടം നിന്നിരുന്ന ഭാഗം വെറും തറയും അവശിഷ്ടങ്ങള്‍ മാത്രമായും മാറിയിരിക്കുകയാണ്. ഇന്ത്യയുടെ പ്രത്യാക്രമണത്തിനു ശേഷം കെട്ടിടം നവീകരിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചു വരികയായിരുന്നു. എന്നാല്‍, കെട്ടിടത്തിന്റെ അടിത്തറയ്ക്കും ഉള്‍ഭാഗത്തും സാരമായ കേടുപാടുകളേറ്റിരുന്നു. പുനരുദ്ധാരം സാധ്യമല്ലാത്തതിനാല്‍ കെട്ടിടം പൊളിച്ചു നീക്കിയതായാണ് റിപ്പോര്‍ട്ട്.

അറ്റകുറ്റപ്പണികള്‍ പരാജയപ്പെട്ടു; ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ന്ന മുരീദ് എയര്‍ബേസ് കെട്ടിടം ഉപേക്ഷിച്ച് പാകിസ്ഥാന്‍
പാചകവാതക പ്രതിസന്ധി രൂക്ഷം; ഹോട്ടലുകൾക്കുള്ള വാണിജ്യ സിലിണ്ടർ വിതരണം നിർത്തി

പാകിസ്ഥാന്‍ വ്യോമസേനയുടെ പ്രധാന കേന്ദ്രമാണ് മുരീദ് എയര്‍ബേസ്. ഇതേ ബേസിലെ ഒരു ഭൂഗര്‍ഭ കേന്ദ്രത്തിന് സമീപവും ഇന്ത്യന്‍ ആക്രമണത്തില്‍ വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

2025 മെയ് 10-ന് പുലര്‍ച്ചെ 2 മണിക്കും 5 മണിക്കും ഇടയിലാണ് ഇന്ത്യ മുരീദ് ഉള്‍പ്പെടെയുള്ള 10 പാകിസ്താന്‍ വ്യോമതാവളങ്ങളില്‍ കനത്ത ആക്രമണം നടത്തിയത്. ഇന്ത്യയ്ക്കെതിരെ അതിര്‍ത്തിയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്ന താവളമാണ് ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യ തകര്‍ത്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com