ഹോർമുസ് പ്രതിസന്ധി: ആഡംബര വാഹനങ്ങളുടെ ഇന്ധന വില 200 ശതമാനം ഉയർത്തി പാകിസ്ഥാൻ

സാധാരണ വാഹനങ്ങളെ ബാധിക്കില്ലെന്ന് സർക്കാർ
ഇന്ധന വില
ഇന്ധന വില
Published on: 
Updated on: 

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ഇന്ധന വില വർധിപ്പിച്ച് പാകിസ്ഥാൻ. ആഡംബര വാഹനങ്ങളുടെ ഇന്ധന വിലയാണ് 200 ശതമാനമായി വർധിച്ചത്. ഹോർമുസ് കടലിടുക്കിലെ തടസത്തെ തുടർന്ന് മധ്യേഷ്യയിൽ പ്രതിസന്ധി തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിൻ്റെ നീക്കം.

പൊതു വാഹനങ്ങളെ ഇന്ധന വർധനവ് ബാധിക്കില്ല. ഈ മാസം ആദ്യം പാക് സർക്കാർ പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് ഉത്തരവിറക്കിയിരുന്നു. ഇന്ധന വില വർധനയെ തുടർന്ന് പാകിസ്ഥാൻ എയർലൈൻ വിമാന നിരക്കുകൾ വർധിപ്പിച്ചിരുന്നു.

ഇന്ധന വില
ആക്രമണം തുടർന്ന് ഇറാൻ; പ്രതിരോധം ശക്തമാക്കി യുഎഇ, ഹോർമുസിൽ സമ്മർദം കടുപ്പിച്ച് ട്രംപ്
News Malayalam 24x7
newsmalayalam.com