ഷാങ്ഹായ് ഉച്ചകോടി, പുടിന്‍, ചെവിയിലിരിക്കാതെ ഇയര്‍ഫോണ്‍; പാക് പ്രധാനമന്ത്രി വീണ്ടും കുടുങ്ങി

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഈ വീഡിയോ ദൃശ്യങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. വൈറലായതിനൊപ്പം നിറയെ ട്രോളുകളിൽ കൂടി ഈ ദൃശ്യം ഇടംനേടിയിട്ടുണ്ട്.
Shanghai Cooperation Organisation
പുടിനും ഷഹ്ബാസ് ഷെരീഫും Source: x
Published on

ബീജിങ്: പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനെ വീണ്ടും ചതിച്ച് ഇയർഫോണുകൾ. ഷാങ്ഹായ് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഷെഹ്ബാസ് ഷെരീഫ് ഹെഡ്‌സെറ്റ് ചെവിയിൽ നിന്നൂരി താഴെ വീണത്. ഇത് ശ്രദ്ധയിൽപെട്ട പുടിൻ ഷഹ്ബാസ് ഷെരീഫിനെ സഹായിക്കുകയും, ഇയർ ഫോൺ എങ്ങനെ വെയ്ക്കണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഈ വീഡിയോ ദൃശ്യങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. വൈറലായതിനൊപ്പം നിറയെ ട്രോളുകളിൽ കൂടി ഈ ദൃശ്യം ഇടംനേടിയിട്ടുണ്ട്.

വളരെ സൗമ്യനായി പുഞ്ചിരിച്ച് കൊണ്ടാണ് പുടിൻ പാക് പ്രധാനമന്ത്രിയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നതെന്നും വീഡിയോയിൽ കാണാം. എന്നിട്ട് മനസിലായി എന്ന മട്ടിൽ ഇയർഫോൺ ധരിക്കുന്ന പാക് പ്രധാനമന്ത്രിയും, പിന്നീട് വീണ്ടും ആ ശ്രമം വിഫലമാകുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കൂടെ ഉണ്ടായിരുന്നവർ വന്ന് സഹായിച്ചിട്ടും ഇയർഫോണിൻ്റെ കാര്യത്തിൽ തീരുമാനം ആയില്ല.

Shanghai Cooperation Organisation
"ഇന്ത്യയുമായുള്ള ദീർഘകാല സാമ്പത്തിക ബന്ധം ഏകപക്ഷീയവും ദുരന്തവും"; തീരുവയുദ്ധത്തിൽ വിചിത്ര ന്യായീകരണവുമായി ട്രംപ്

ഷഹ്ബാസ് ഷെരീഫിനെ ഇയർഫോണുകൾ വലയ്ക്കുന്നത് ഇത് ആദ്യമായല്ല. ഇതൊരു തുടർക്കഥയാകുകയാണ്. മൂന്ന് വർഷം മുമ്പും സമാനമായ അനുഭവം പാക് പ്രധാനമന്ത്രി നേരിട്ടിരുന്നു. 2022-ൽ ഉസ്ബെക്കിസ്ഥാനിൽ നിന്ന് ഉണ്ടായ ഒരു അനുഭവവും ചേർത്തുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

Shanghai Cooperation Organisation
ഷാങ്ഹായ് ഉച്ചകോടിയുടെ നയതന്ത്രവിജയം; ഇന്ത്യ-ചൈന-റഷ്യ അച്ചുതണ്ട് ശക്തിയാർജിക്കുന്നു

അന്നും ഇയർഫോണുകൾ ചെവിയിൽ ഉറപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് ഊരിപ്പോവുന്നത് വൈറൽ വീഡിയോകളിൽ കാണാം. ഇയർഫോൺ തിരിച്ചും മറിച്ചും ഇട്ട് നോക്കുന്ന പാക് പ്രധാനമന്ത്രിയെ നോക്കി കൊണ്ടിരിക്കുന്ന പുടിനേയും ആ ദൃശ്യങ്ങളിലും കാണാം. എന്നിട്ടും ശരിയായ വിധത്തിൽ ഇയർഫോൺ വയ്ക്കാൻ പറ്റാത്ത പാക് പ്രധാനമന്ത്രിക്ക് പുടിൻ തൻ്റെ ഇയർഫോൺ അഴിച്ച് കാണിച്ച് കൊടുക്കുന്നതും കാണാൻ സാധിക്കും.

വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ എതിരാളികൾ പാക് പ്രധാനമന്ത്രിയെ വിമർശിച്ച് കൊണ്ട് കമൻ്റുകൾ പോസ്റ്റ് ചെയ്തു. "ആശ്ചര്യകരമെന്നു പറയട്ടെ, ലോകത്തിലെ 220 ദശലക്ഷം ജനസംഖ്യയുടെ പ്രധാനമന്ത്രിയാണ് ഷഹ്ബാസ് ഷെരീഫ് എന്നതാണ്," ഹാസ്യനടൻ ജിമ്മി ഫാലൺ പരിഹസിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com