ഇറാൻ യുഎസ് യുദ്ധം അവസാനത്തിലേക്ക്?; കരാർ 24 മണിക്കൂറിനുള്ളിൽ എന്ന് പാക് പ്രധാനമന്ത്രി, നാളെ അന്തിമമാകില്ലെന്ന് ഇറാൻ വൃത്തങ്ങൾ

കരാർ നാളെ അന്തിമമാകില്ലെന്ന് ഇറാനിയൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഘെയി പറഞ്ഞതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്
ഇറാൻ യുഎസ് യുദ്ധം അവസാനത്തിലേക്ക്?; കരാർ 24 മണിക്കൂറിനുള്ളിൽ എന്ന് പാക് പ്രധാനമന്ത്രി, നാളെ അന്തിമമാകില്ലെന്ന് ഇറാൻ വൃത്തങ്ങൾ
Published on
Updated on

ഇസ്ലാമാബാദ്: ഇറാൻ യുഎസ് യുദ്ധം അവസാനത്തിലേക്കെന്ന് സൂചിപ്പിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. സമാധാന കരാർ 24 മണിക്കൂറിനുള്ളിൽ അന്തിമമായേക്കുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. സമാധാന കരാറിന്റെ ഇ സൈനിങ് ഉടൻ ഉണ്ടാകും. ബാക്കി ചർച്ചകൾ അടുത്തയാഴ്ച നടക്കുമെന്നും ഷഹബാസ് ഷെരീഫ് എക്സ് പോസ്റ്റിൽ കുറിച്ചു. എന്നാൽ സമാധാനക്കരാർ ഈ ഞായറാഴ്ച ഇല്ലെന്ന തരത്തിലാണ് ഇറാനിൽ നിന്നുള്ള പ്രതികരണം.

ഇറാൻ യുഎസ് യുദ്ധം അവസാനത്തിലേക്ക്?; കരാർ 24 മണിക്കൂറിനുള്ളിൽ എന്ന് പാക് പ്രധാനമന്ത്രി, നാളെ അന്തിമമാകില്ലെന്ന് ഇറാൻ വൃത്തങ്ങൾ
ആയത്തുള്ള അലി ഖമനേയിയുടെ ഖബറടക്കം ജൂലൈ ഒൻപതിന്; ചടങ്ങുകൾ നാലിന് തുടങ്ങുമെന്ന് ഇറാൻ

ഇറാൻ-യുഎസ് സമാധാനക്കരാർ ഈ ഞായറാഴ്ച ഇല്ലെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കരാർ നാളെ അന്തിമമാകില്ലെന്ന് ഇറാനിയൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഘെയി പറഞ്ഞതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം കരാർ, വരും ദിനങ്ങളിൽ തന്നെ അന്തിമമാകാനുള്ള സാധ്യത തള്ളുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കരാർ ഉടനെയുണ്ടാകുമെന്ന തരത്തിലുള്ള പ്രസ്താവനകൾ യുഎസിന്‍റെ ഭാഗത്തു നിന്നുള്ള ധൃതിപിടിക്കലാണെന്നും ബാഘെയ് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

അമേരിക്കയ്ക്കും ഇറാനും ഷെഹബാസ് ഷെരീഫ് എക്സ് പോസ്റ്റിൽ നന്ദി അറിയിച്ചുകൊണ്ടാണ് കരാർ വിവരം പുറത്തുവിട്ടത്. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, ട്രംപിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഇറാൻ പ്രസിഡന്‍റ് മഹ്മൂദ് പെസെഷ്കിയാൻ, വിദേശ കാര്യമന്ത്രി അബ്ബാസ് അറാഗ്ചി എന്നിവരെ ഷെഹ്ബാസ് ഷെരീഫ് റ്റാഗ് ചെയ്തു എന്നതും ശ്രദ്ധേയമായി. കഴിഞ്ഞ ഫെബ്രുവരി 28 ന് തുടങ്ങിയ യുദ്ധത്തിന് അന്ത്യം കുറിക്കാൻ മധ്യസ്ഥത ശ്രമം നടത്തുന്നത് ഷെഹബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള പാക് സർക്കാരാണ് എന്നതാണ് ഈ പ്രസ്താവനയെ അതീവപ്രാധാന്യമുള്ലതാക്കുന്നത്.

ഇറാൻ അതിവേഗം കരാറിലെത്തിയില്ലെങ്കിൽ ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് കഴിഞ്ഞ 11 ന് പ്രസ്താവന നടത്തിയിരുന്നു. തൊട്ടുപിന്നാലെ തന്നെ ആക്രമണം പിൻവലിക്കുന്നതായും ട്രംപ് പ്രസ്താവിച്ചു. ഇറാനുമായി കരാർ അന്തിമമായതായി 12 ന് ട്രംപ് ഓവൽ ഓഫിസിൽ മാധ്യമങ്ങളോട് പറയുകയും ചെയ്തു. വിദൂരമായായിരിക്കും കരാർ ഒപ്പിടുകയെന്നും ട്രംപ് പറഞ്ഞിരുന്നു. യുദ്ധം തീർന്നതായി ഒരു വെർച്വൽ റാലിയിൽ ട്രംപ് പറഞ്ഞതും ശ്രദ്ധേയമായി.

ഇറാൻ യുഎസ് യുദ്ധം അവസാനത്തിലേക്ക്?; കരാർ 24 മണിക്കൂറിനുള്ളിൽ എന്ന് പാക് പ്രധാനമന്ത്രി, നാളെ അന്തിമമാകില്ലെന്ന് ഇറാൻ വൃത്തങ്ങൾ
വ്യാജവും അടിസ്ഥാനരഹിതവും; മൂന്ന് ബില്യൺ ഡോളർ ഇറാനിലേക്ക് കൈമാറിയെന്ന വാർത്തകൾ തള്ളി യുഎഇ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പാക്കിസ്താൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ വെച്ച് രൂപീകരിച്ച ധാരണാപത്രം യാഥാർത്ഥ്യമാകുന്നതിനോട് ഏറ്റവും അടുത്തെത്തി നിൽക്കുകയാണെന്നായിരുന്നു അറാഗ്ചിയുടെ പ്രതികരണം. കരാർ പ്രകാരം ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കുകയും ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ ഉപരോധങ്ങൾ അമേരിക്ക പിൻവലിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി 28 നായിരുന്നു അമേരിക്ക- ഇസ്രയേൽ സഖ്യം ഇറാനെതിരെ യുദ്ധം ആരംഭിക്കുന്നത്. തുടർന്ന് താത്കാലിക വെടിനിർത്തൽ കരാർ നിലവിൽ വന്നെങ്കിലും ഇരു പക്ഷവും സംഘർഷം തുടർന്നിരുന്നു.

News Malayalam 24x7
newsmalayalam.com