ഏഷ്യാകപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറി; യുഎഇയുമായുള്ള മത്സരം ഉപേക്ഷിച്ചു

ഇന്ന് നടക്കാനിരുന്ന യുഎഇയുമായുള്ള മത്സരം ഉപേക്ഷിച്ചു. റഫറിയെ മാറ്റണമെന്ന ആവശ്യം അംഗീകരിക്കാത്തിനെത്തുടർന്നാണ് പാകിസ്ഥാന്റെ നടപടി.
ഏഷ്യാ കപ്പിൽ നിന്ന് പിന്മാറി പാകിസ്ഥാൻ
ഏഷ്യാ കപ്പിൽ നിന്ന് പിന്മാറി പാകിസ്ഥാൻSource; X
Published on

ഏഷ്യാകപ്പ് ടൂർണമെന്റിൽ നിന്ന് പിന്മാറി പാകിസ്ഥാൻ. ഇന്ന് നടക്കാനിരുന്ന യുഎഇയുമായുള്ള മത്സരം ഉപേക്ഷിച്ചു. റഫറിയെ മാറ്റണമെന്ന ആവശ്യം അംഗീകരിക്കാത്തിനെത്തുടർന്നാണ് പാകിസ്ഥാന്റെ നടപടി. യുഎഇ ടീം ഇതിനകം സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടിട്ടുണ്ടെങ്കിലും പാകിസ്താൻ ടീം എത്തിയില്ല. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ദേശീയ ടീമിനോട് ഹോട്ടലിൽ തന്നെ തുടരാനും സ്റ്റേഡിയത്തിലേക്ക് യാത്ര ചെയ്യരുതെന്നും നിർദ്ദേശിച്ചിതായാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സമയം രാത്രി 8:00 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം ഇപ്പോൾ അനിശ്ചിതത്വത്തിലാണ്.

ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് എ മത്സരത്തിനിടെ ഉണ്ടായ ഹസ്തദാന വിവാദത്തിൽ മാച്ച് റഫറി പൈക്രോഫ്റ്റിന് പ്രധാന പങ്കുണ്ടെന്ന് പിസിബി ആരോപിച്ചിരുന്നു. എന്നാൽ അടുത്ത മത്സരങ്ങളിൽ നിന്ന് ആൻഡി പൈക്രോഫ്റ്റിനെ മാച്ച് റഫറിമാരുടെ പാനലിൽ നിന്ന് നീക്കം ചെയ്യണമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ (പിസിബി) പരാതി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നിരസിച്ചത് പാക് ക്രിക്കറ്റ് ബോർഡിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു. അതേ തുടർന്ന് ചൊവ്വാഴ്ച യുഎഇക്കെതിരായ ഏഷ്യ കപ്പ് മത്സരത്തിന് മുന്നോടിയായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം നടത്താനിരുന്ന പ്രീ മാച്ച് പത്രസമ്മേളനം റദ്ദാക്കിയിരുന്നു.

ഏഷ്യാ കപ്പിൽ നിന്ന് പിന്മാറി പാകിസ്ഥാൻ
"ചാംപ്യന്മാരായാൽ അയാളിൽ നിന്നും ഇന്ത്യ കപ്പ് സ്വീകരിക്കില്ല"; വീണ്ടും ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായി സൂര്യകുമാർ യാദവ്

ഞായറാഴ്ച ഇന്ത്യയുമായുള്ള മത്സരത്തിനിടെ ടോസിനെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് നായകൻ സൽമാൻ അലി ആഘക്ക് കൈകൊടുത്തിരുന്നില്ല. ഇതിനായി ഇന്ത്യൻ ക്യാപ്റ്റനെ നിർബന്ധിക്കരുതെന്ന് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് സൽമാന് നിർദേശം നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനു പിന്നാലെയാണ് ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് പൈക്രോഫ്റ്റിനെ മാറ്റണമെന്ന് പി സി ബി ആവശ്യപ്പെട്ടത്.

അതിനിടെ 2025 ഏഷ്യ കപ്പിൽ ഇത്തവണ ഇന്ത്യൻ ടീം ചാംപ്യൻമാരായാൽ പാകിസ്ഥാൻകാരനായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാൻ മൊഹ്സിൻ നഖ്‌വിയിൽ നിന്നും കിരീടം സ്വീകരിക്കില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചതും ചർച്ചയായി. ഈ സന്ദേശം എസിസിക്കും കൈമാറിയിട്ടുണ്ടെന്നും താരം അറിയിച്ചിരുന്നു.മൈതാനത്ത് വച്ച് പെട്ടെന്ന് കൈ കൊടുക്കരുതെന്ന ഇന്ത്യൻ ടീമിൻ്റെ തീരുമാനത്തിൽ നഖ്‌വി അസ്വസ്ഥനായിരുന്നു എന്ന് എസിസി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com