ബംഗാൾ ഉൾക്കടലിൽ ചരക്ക് കപ്പൽ മുങ്ങി; 24 ഓളം പേരെ കാണാതായി

ഇതുവരെ എത്ര കപ്പൽ ജീവനക്കാരെ രക്ഷപ്പെടുത്തിയെന്ന് ആർക്കും ഒരു വിവരവുമില്ല.
Panama-Flagged Cargo Ship Sinks Odisha Coast
Published on
Updated on

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ പനാമയുടെ ഒരു ചരക്ക് കപ്പൽ മുങ്ങിയതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എം.വി. ഓഷ്യൻ വിന്നർ എന്ന കപ്പൽ ഒഡീഷയിലെ പാരദീപ് തുറമുഖത്ത് നിന്ന് യാത്ര പുറപ്പെട്ട് 240 നോട്ടിക്കൽ മൈൽ അകലെ എത്തിയ ശേഷമാണ് അപകടത്തിൽപ്പെട്ടത്.

മുങ്ങുന്ന സമയം കപ്പലിൽ 24 ജീവനക്കാർ ഉണ്ടായിരുന്നു. ഒഡീഷയിൽ നിന്ന് ഇരുമ്പയിര് കയറ്റി സിംഗപ്പൂരിലേക്ക് പോവുകയായിരുന്നു ഈ കപ്പലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ നാവികസേനയും സംയുക്ത രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

Panama-Flagged Cargo Ship Sinks Odisha Coast
മുൻ ബോക്സിങ് ലോക ചാംപ്യനെ അജ്ഞാതർ വെടിവച്ചു കൊന്നു

"ഇതുവരെ എത്ര കപ്പൽ ജീവനക്കാരെ രക്ഷപ്പെടുത്തിയെന്ന് ഞങ്ങൾക്ക് ഉറപ്പില്ല. വെള്ളിയാഴ്ചയാണ് കപ്പൽ ഒഡീഷ തീരത്ത് നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ടത്. ഭൂരിഭാഗവും ചൈനീസ് പൗരന്മാരായിരുന്നു. പ്രദേശത്തുള്ള മറ്റ് കപ്പലുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അവരോട് രക്ഷാപ്രവർത്തനത്തിന് സഹായിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്," കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു.

News Malayalam 24x7
newsmalayalam.com