'ട്രംപിനെ പിന്തുണയ്ക്കുന്ന മചാഡോയ്ക്ക് സമാധാന നൊബേല്‍'; പാനലിനെതിരെ ജൂലിയന്‍ അസാഞ്ച്

വെനിസ്വേലയ്ക്കെതിരായ ട്രംപിന്റെ സൈനിക നടപടികള്‍ക്ക് മച്ചാഡോ നല്‍കുന്ന പരസ്യ പിന്തുണ സമാധാന പുരസ്‌കാരത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്
'ട്രംപിനെ പിന്തുണയ്ക്കുന്ന മചാഡോയ്ക്ക് സമാധാന നൊബേല്‍'; പാനലിനെതിരെ ജൂലിയന്‍ അസാഞ്ച്
Image: X
Published on
Updated on

വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കിയതില്‍ നൊബേല്‍ ഫൗണ്ടേഷനെതിരെ പരാതി നല്‍കി വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച്. മചാഡോയ്ക്ക് പുരസ്‌കാര തുക കൈമാറുന്നത് തടയണമെന്ന് പരാതിയില്‍ അസാഞ്ച് ആവശ്യപ്പെടുന്നു.

യുഎസ് പ്രസിഡന്റ് ട്രംപിന് പരസ്യ പിന്തുണ നല്‍കുന്ന നേതാവാണ് മചാഡോ. വെനസ്വേലയ്‌ക്കെതിരെയുള്ള ട്രംപിന്റെ സൈനിക നടപടികളേയും മചാഡോ പിന്തുണയ്ക്കുന്നു. ഇങ്ങനെയുള്ള ഒരാള്‍ക്ക് പുരസ്‌കാരം നല്‍കുന്നത് സമാധാന നൊബേലിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അസാഞ്ച് ചൂണ്ടിക്കാട്ടുന്നു.

'രാഷ്ട്രങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തിനും, സൈന്യങ്ങളെ നിര്‍ത്തലാക്കുന്നതിനോ കുറയ്ക്കുന്നതിനോ, സമാധാന സമ്മേളനങ്ങള്‍ നടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ട് മനുഷ്യരാശിക്ക് ഏറ്റവും വലിയ നേട്ടം നല്‍കിയ' വ്യക്തികള്‍ക്ക് മാത്രമേ സമാധാന സമ്മാനം നല്‍കാവൂ എന്ന് വ്യവസ്ഥ ചെയ്യുന്ന ആല്‍ഫ്രഡ് നോബലിന്റെ ആഗ്രഹത്തിന് എതിരാണ് മചാഡോയുടെ നൊബേല്‍ നേട്ടമെന്ന് അസാഞ്ച് തന്റെ പരാതിയില്‍ പറയുന്നു.

സമാധാന നൊബേല്‍ നേടാനുള്ള യോഗ്യത മചാഡോയ്ക്ക് ഇല്ലെന്ന് പറഞ്ഞ അസാഞ്ച് ഇതിന്റെ ഉദാഹരണമായി അടുത്തിടെയുള്ള അവരുടെ അഭിമുഖത്തെ കുറിച്ചും ചൂണ്ടിക്കാട്ടുന്നുണ്ട്. വെനസ്വേലയ്‌ക്കെതിരെ ട്രംപ് സ്വീകരിക്കുന്ന കടുത്ത നടപടികളെ പരസ്യമായി പിന്തുണച്ചായിരുന്നു സിബിഎസ് ന്യൂസില്‍ മച്ചാഡോ സംസാരിച്ചത്.

'ട്രംപിനെ പിന്തുണയ്ക്കുന്ന മചാഡോയ്ക്ക് സമാധാന നൊബേല്‍'; പാനലിനെതിരെ ജൂലിയന്‍ അസാഞ്ച്
മച്ചാഡോയ്ക്കായി നൊബേല്‍ സമ്മാനം ഏറ്റുവാങ്ങി മകള്‍; ആദര സൂചകമായി ഓസ്ലോയില്‍ പന്തംകൊളുത്തി പ്രകടനം

ട്രംപിന് മച്ചാഡോ നല്‍കുന്ന ആവേശകരമായ പിന്തുണ മാത്രം മതി, നൊബേല്‍ ഫൗണ്ടേഷന് പുരസ്‌കാരവുമായി ബന്ധപ്പെട്ട ഏതെങ്കിലും സാമ്പത്തിക സഹായം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മതിയായ കാരണമാണെന്നും അസാഞ്ച് പറയുന്നു.

മച്ചാഡോയ്ക്ക് ലഭിക്കുന്ന പുരസ്‌കാരത്തുക മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, യുദ്ധക്കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നു കൂടി അസാഞ്ച് മുന്നറിയിപ്പ് നല്‍കുന്നു.

മരിയ കൊറീന മചാഡോ

വെനസ്വേലയിലെ പ്രതിപക്ഷ നേതാവാണ് മരിയ കൊറീന മചാഡോ. വെനസ്വേലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിനാണ് ജനാധിപത്യ അവകാശ പ്രവര്‍ത്തകയായ മരിയയ്ക്ക് പുരസ്‌കാരം ലഭിച്ചത്. വെനസ്വേലയുടെ ഉരുക്കുവനിത എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. സ്വേച്ഛാധിപത്യത്തില്‍ നിന്നും സമാധാനപരമായി ജനാധിപത്യസംരക്ഷണ പോരാട്ടം നടത്തിയതിനാണ് പുരസ്‌കാരം. എന്‍ജിനീയറിംഗ് ബിരുദധാരിയാണ് മറീന കൊറീന.

അതേസമയം, തന്റെ നൊബേല്‍ നേട്ടം മചാഡോ സമര്‍പ്പിച്ചത് വെനസ്വേലയ്ക്കും ഡൊണാള്‍ഡ് ട്രംപിനുമായിരുന്നു. ട്രംപിനോടും യുഎസിലെ ജനങ്ങളോടും ലാറ്റിന്‍ അമേരിക്കയിലെ ജനങ്ങളോടും സ്വാതന്ത്ര്യവും ജനാധിപത്യവും നേടാന്‍ നമുക്കൊപ്പം സഖ്യമായി ചേര്‍ന്നു നില്‍ക്കുന്ന ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളോടും നന്ദി അറിയിക്കുന്നുവെന്നായിരുന്നു മചാഡോയുടെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com