പാകിസ്ഥാനിലെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ പ്രതിഷേധം; പാക് അധീന കശ്മീരില്‍ ജെന്‍ സീ പ്രക്ഷോഭം കലുഷിതമാകുന്നു

അടുത്തിടെ പാക് അധീന കശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ വലിയ പ്രതിഷേധമാണിത്
പാകിസ്ഥാനിലെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ പ്രതിഷേധം; പാക് അധീന കശ്മീരില്‍ ജെന്‍ സീ പ്രക്ഷോഭം കലുഷിതമാകുന്നു
Published on

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ പാക് അധീന കശ്മീരില്‍ ജെന്‍ സീ പ്രതിഷേധം ശക്തമാകുന്നു. യൂണിവേഴ്‌സിറ്റി ഫീസ് വര്‍ധനയിലും തെറ്റായ പരീക്ഷ പ്രക്രിയകളിലും പ്രതിഷേധിച്ച് സമാധാനപരമായാണ് പ്രതിഷേധം ആരംഭിച്ചത്. എന്നാല്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ ഒരാള്‍ നിറയൊഴിച്ചതോടെ പ്രതിഷേധം അക്രമാസക്തമായി.

പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിലായി പാക് അധീന കശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ വലിയ പ്രതിഷേധമാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍, നികുതി ഇളവ്, സൗജന്യ നിരക്കില്‍ വൈദ്യുതി, വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് അടുത്തിടെ പാക് അധീന കശ്മീരില്‍ വലിയ പ്രതിഷേധമാണ് നടന്നത്.

പാകിസ്ഥാനിലെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ പ്രതിഷേധം; പാക് അധീന കശ്മീരില്‍ ജെന്‍ സീ പ്രക്ഷോഭം കലുഷിതമാകുന്നു
'അവര്‍ വിരമിക്കുന്നതില്‍ വലിയ സന്തോഷം, ദുഷ്ടയായ സ്ത്രീയാണ്'; നാന്‍സി പെലോസിയെ അപമാനിച്ച് ട്രംപ്

വന്‍തോതിലുള്ള ഫീസ് വര്‍ധനവിനും മെട്രിക്കുലേഷന്‍, ഇന്റര്‍മീഡിയറ്റ് തലങ്ങളില്‍ പുതിയ ഡിജിറ്റല്‍ മൂല്യനിര്‍ണ്ണയ സംവിധാനം അവതരിപ്പിച്ചതിനെത്തുടര്‍ന്ന് പരീക്ഷാ ഫലങ്ങളിലുണ്ടായ പൊരുത്തക്കേടുകള്‍ക്കുമെതിരെ ഈ മാസം ആദ്യം മുസഫറാബാദിലെ യൂണിവേഴ്‌സിറ്റി ഓഫ് ആസാദ് ജമ്മു ആന്‍ഡ് കശ്മീരിലെ (യുഎജെകെ)വിദ്യാര്‍ഥികള്‍ റാലികള്‍ സംഘടിപ്പിച്ചുകൊണ്ടായിരുന്നു പ്രതിഷേധങ്ങളുടെ തുടക്കം.

ആറ് മാസം വൈകിയതിന് ശേഷമാണ് ഇന്റര്‍മീഡിയേറ്റ് ഫസ്റ്റ്-ഇയര്‍ പരീക്ഷാഫലങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ഫലം വന്നപ്പോള്‍ നന്നായി എഴുതിയ പലര്‍ക്കും വളരെ കുറച്ച് മാര്‍ക്ക് മാത്രമാണ് ലഭിച്ചതെന്നും പലരും എഴുതാത്ത പരീക്ഷകള്‍ വിജയിച്ചതായും ആരോപണങ്ങള്‍ ഉയര്‍ന്നു.

പിന്നാലെ വിഷയം പരിശോധിക്കുന്നതിനായി അഡ്മിനിസ്‌ട്രേഷന്‍ ഒരു പാനലിനെ വയ്ക്കുകയും ഇത് മാര്‍ക്കുകള്‍ പുനഃപരിശോധിക്കുന്നതിനായി 1500 രൂപ നല്‍കണമെന്ന് ഉത്തരവിട്ടതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. ഇതിന് പിന്നാലെ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി യൂണിയനും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും നിരോധിച്ചു. സമാധാനപരമായി പ്രതിഷേധിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഒരാള്‍ നിറയൊഴിച്ചത് പ്രശ്‌നങ്ങള്‍ അക്രമാസക്തമാകാന്‍ കാരണമായതായി കശ്മീര്‍ ഡിജിറ്റല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്ഥാനിലെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ പ്രതിഷേധം; പാക് അധീന കശ്മീരില്‍ ജെന്‍ സീ പ്രക്ഷോഭം കലുഷിതമാകുന്നു
ട്രംപിന്റെ ശത്രു, ഡെമോക്രാറ്റുകളുടെ വഴികാട്ടി; രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി നാന്‍സി പെലോസി

പൊലീസിന്റെ സാന്നിധ്യത്തില്‍ രാജ മാമൂന്‍ ഫഹദ് എന്നായാളാണ് നിറയൊഴിച്ചതെന്നാണ് ആരോപണം. എന്നാല്‍ ഇതിനെതിരെ ആരും നടപടി സ്വീകരിച്ചില്ലെന്നും അയാള്‍ വെടിയുതിര്‍ത്ത ശേഷം അവിടെ നിന്നും ഓടി രക്ഷപ്പെട്ടെന്നും കശ്മീര്‍ ഡിജിറ്റല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com