യുക്രെയ്ൻ്റെ തന്ത്രപ്രധാന നഗരമായ പൊക്രോവ്സ്കിൽ ആക്രമണം കടുപ്പിച്ച് റഷ്യ

ഡൊണെറ്റ്‌സ്കിൻ്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് റഷ്യൻ സൈന്യം
യുക്രൈനിലെ സ്ഫോടനം
യുക്രൈനിലെ സ്ഫോടനം Source: Screengrab
Published on

യുക്രെയ്ൻ്റെ തന്ത്രപ്രധാന നഗരമായ പൊക്രോവ്സ്ക് വളഞ്ഞ് റഷ്യ നഗരത്തിൽ ശക്തമായ ആക്രമണം തുടരുന്നു . റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ യുക്രൈൻ്റെ സൈനിക രഹസ്യാന്വേഷണ ഏജൻസിയായ എച്ച്‌യുആർ പുറത്തുവിട്ടു .

ഒരു വർഷത്തിലേറെയായി യുക്രെയ്ൻ്റെ പ്രധാന നഗരമായ പൊക്രോവ്സ്കിൽ നടത്തുന്ന ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ .ഡൊണെറ്റ്സ്ക് മേഖലയിലേക്കുള്ള കവാടംഎന്നറിയപ്പെടുന്ന പൊക്രോവ്സ്കിൻ്റെ ഇരുഭാഗത്തു നിന്നും റഷ്യ സൈനിക മുന്നേറ്റം നടത്തുകയാണ്. ആക്രമണം നിർണായക ഘട്ടത്തിലാണെന്ന് സൈന്യം വ്യക്തമാക്കുകയും ചെയ്തു .ഡൊണെറ്റ്‌സ്കിൻ്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് റഷ്യൻ സൈന്യം. റഷ്യൻ അധിനിവേശം ആരംഭിക്കും മുൻപ് 70,000 ത്തിലധികം ജനസംഖ്യ ഉണ്ടായിരുന്ന നഗരം ഇപ്പോൾ പൂർണമായും നശിച്ച അവസ്ഥയിലാണ്.

യുക്രൈനിലെ സ്ഫോടനം
ബ്രസിലീലെ മരിയാന അണക്കെട്ട് അപകടത്തിന് 10 വർഷം; പാരിസ്ഥിതിക പ്രശ്നങ്ങളിൽ നിന്നും മോചനം നേടാതെ ജനങ്ങൾ

റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനായി ഇവിടെ പ്രത്യേക സേനയെ നിയോഗിച്ചിരിക്കുകയാണ് യുക്രെയ്ൻ . റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രെയ്ൻ സൈന്യം ശ്രമിക്കുന്ന ദൃശ്യങ്ങൾ സൈനിക രഹസ്യാന്വേഷണ ഏജൻസിയായ എച്ച്‌യുആർ പുറത്തുവിട്ടു . ഹെലികോപ്റ്റർ മാർഗം യുക്രെയ്ൻ സൈന്യം നടത്തുന്ന നീക്കങ്ങളും ദൃശ്യങ്ങളിൽ കാണാം .

Related Stories

No stories found.
News Malayalam 24x7
newsmalayalam.com