പെസഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ച് പുടിന്‍; യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു

സമാധാനപരമായ പരിഹാരത്തിനാണ് റഷ്യ മുന്‍ഗണന നല്‍കുന്നതെന്നും പുടിന്‍
പെസഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ച് പുടിന്‍; യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു
Published on
Updated on

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

യുദ്ധസാഹചര്യം എത്രയും വേഗം ലഘൂകരിക്കണമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും പുടിന്‍ ആവശ്യപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ പറയുന്നു. സമാധാനപരമായ പരിഹാരത്തിനാണ് റഷ്യ മുന്‍ഗണന നല്‍കുന്നതെന്നും പുടിന്‍ വ്യക്തമാക്കി.

പെസഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ച് പുടിന്‍; യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു
Israel-Iran Attack News Live Updates | തെഹ്റാനിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ; ഇറാൻ്റെ ദേശീയ ടെലിവിഷൻ ചാനലിൽ മിസൈലാക്രമണം, നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

യുഎസും ഇസ്രയേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനു പിന്നാലെ ആരംഭിച്ച സംഘര്‍ഷം യുദ്ധ സാഹചര്യത്തിലേക്ക് നീങ്ങുകയും ആഗോളതലത്തില്‍ ഇന്ധന പ്രതിസന്ധിക്കും സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കും കാരണമാകുന്ന പശ്ചാത്തലത്തിലാണ് റഷ്യയുടെ ഇടപെടല്‍.

പെസഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ച് പുടിന്‍; യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു
ഇറാൻ പരാജയപ്പെടുന്നത് വരെ യുദ്ധം തുടരുമെന്ന് ട്രംപ്, എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇറാൻ തീരുമാനിക്കുമെന്ന് ഐആർജിസി

മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ റഷ്യയുടെ ഇടപെടല്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തുന്നത്.

റഷ്യയുടെ പിന്തുണയ്ക്ക് ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍ നന്ദി അറിയിച്ചു. ഇറാനുള്ള പിന്തുണ തുടരുമെന്ന് കഴിഞ്ഞ് ദിവസം പുടിന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇസ്രയേല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 570 ആയി. 1,444 പേര്‍ക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക കണക്കുകള്‍. സംഘര്‍ഷം ആരംഭിച്ചതിനു പിന്നാലെ, 760,000 പേര്‍ കുടിയിറക്കപ്പെട്ടതായും കണക്കുകള്‍ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com